ലണ്ടൻ: സാമ്പത്തിക അച്ചടക്കം ലംഘിെച്ചന്ന ആരോപണത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിര െ യുവേഫ അന്വേഷണം. ‘സ്പീഗിൽ’ വാർത്ത മാസികയുടെ ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് യ ൂറോപ്യൻ ഫുട്ബാൾ സംഘടന പ്രത്യേക സമിതിയെ നിയോഗിച്ചു.
യഥാർഥത്തിൽ െചലവാക്കിയതിനെക്കാൾ കണക്കുകൾ പെരുപ്പിച്ചാണ് മാനേജ്െൻറ് അവതരിപ്പിച്ചതെന്നാണ് ആരോപണം. നാളുകളായി ഇങ്ങനെയാണ് സാമ്പത്തിക രേഖകൾ ഹാജരാക്കുന്നതെന്നും ലാഭ വിഹിതം സ്പോൺസറുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നു എന്നുമാണ് വാർത്ത.
ഫുട്ബാൾ ലീക്സും യൂറോപ്യൻ ഇൻവെസ്റ്റിവ് കൊളാബറേഷൻസും ഇതുവരെ നടന്ന സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ രേഖകളും യുവേഫക്കു സമർപ്പിച്ചിരുന്നു. തുടർ അന്വേഷണത്തിൽ കുറ്റം തെളിയിക്കപ്പെട്ടാൽ ചാമ്പ്യൻസ് ലീഗ് ബാൻ അടക്കമുള്ള ശിക്ഷയാകും ഇംഗ്ലീഷ് ക്ലബിനെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.