പോർചുഗൽ ഇതിഹാസതാരം പെപെ പ്രഫഷൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു. 41 വയസിലാണ് പ്രതിരോധ ഭടൻ ബൂട്ടഴിക്കുന്നത്. 2019 മുതൽ പോർചുഗൽ ക്ലബായ പോർട്ടോയുടെ താരമാണ് പെപെ എന്ന കെപ്ലർ ലാവറൻ ലിമ ഫെറേറ.
രാജ്യത്തിന് വേണ്ടി 141 മത്സരങ്ങൾ പൂർത്തിയാക്കിയ താരം 2024 യൂറോ ക്വാർട്ടറിൽ ഫ്രാൻസിനെതിരെയാണ് അവസാന മത്സരം കളിച്ചത്. 2007ൽ തുടങ്ങിയ ദേശീയ കരിയറിനും കൂടിയാണ് അന്ത്യമാകുന്നത്. 2016 ൽ യൂറോ നേടിയ പോർചുഗൽ ടീമിന്റെ പ്രധാനതാരങ്ങളിലൊരാളായിരുന്നു.
റയൽ മാഡ്രിഡിനൊപ്പമുള്ള നീണ്ട പത്തുവർഷമാണ് പെപ്പെയുടെ സുവർണ കാലഘട്ടം. 2007ൽ റയിലെത്തിയ താരം 2017ൽ ടർകിഷ് ക്ലബായ ബെസിക്താസിൽ ചേക്കേറും വരെ 229 മത്സരങ്ങളാണ് റയലിന് വേണ്ടി കളിച്ചത്.
2007–08, 2011–12, 2016–17 സീസണിൽ ലാലിഗ കിരീടം, യുവേഫ ചാമ്പ്യൻസ് ലീഗ് ( 2013–14, 2015–16, 2016–17 ), കോപ്പ ഡെൽ റേ ( 2010–11, 2013–14), സൂപ്പർകോപ ഡി എസ്പാന ( 2008, 2012), യുവേഫ സൂപ്പർ കപ്പ് (2014), ഫിഫ ക്ലബ് ലോകകപ്പ് (2014, 2016) റയൽ മാഡ്രിഡിലെ കരിയർ നേട്ടങ്ങളാണ്.
പോർട്ടോക്കൊപ്പം 2005–06, 2006–07, 2019–20, 2021–22 സീസണുകളിൽ പ്രൈമിറ ലിഗ കിരീടവും നേടി. രണ്ടു പതിറ്റാണ്ടിലധികം നീണ്ട കരിയറിൽ 878 മത്സരങ്ങൾ പൂർത്തിയാക്കിയ താരം 34 കിരീടങ്ങളുടെ ഭാഗമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.