19കാരനായ മാർകോസ് റാഷ്ഫോഡിന് മാഞ്ചസ്റ്റർ യുനൈറ്റഡിൽ രണ്ടാം സീസണാണിത്. 2005 മുതൽ 2015 വരെ യുനൈറ്റഡിെൻറ യൂത്ത് ടീമിൽ പന്തുതട്ടി വളർന്ന ഇൗ കൗമാരക്കാരനെ മുൻ കോച്ച് വാൻഗാലാണ് സീനിയർ ടീമിലെത്തിക്കുന്നത്. നിർണായക മത്സരങ്ങളിൽ ഗോളടിച്ച് ടീമിെൻറ രക്ഷകനാവുന്ന റാഷ്ഫോഡ് സഹതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനു (28 ഗോൾ) പിറകെ 11 ഗോളുമായി രണ്ടാമതാണ് ഇൗ സീസണിൽ. യുവാൻ മാറ്റ (10), ഹെൻറിക് മിഖിത്ര്യാൻ (10), അേൻറാണി മാർഷ്യൽ (8) എന്നിവരാണ് തൊട്ടുപിറകിൽ. കരിയറിൽ താരത്തിെൻറ 19ാം ഗോളാണെങ്കിലും ബോക്സിനു പുറത്തുനിന്നുള്ള ആദ്യ ഗോളാണിത്. യൂറോപ്പിലെ ബിഗ് 5 ലീഗുകളിൽ സീസണിലെ ഏറ്റവും കൂടുതൽ ഗോൾനേടിയ കൗമാരക്കാരുടെ പട്ടികയിൽ രണ്ടാമതാണ് റാഷ്ഫോഡ്. മോണേകായുടെ 18കാരൻ കിലിയൻ എംബാപ്പെയാണ് (24 ഗോൾ) ടോപ്സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.