റാഷ്​ഫോഡിൻെറ​ അത്ഭുത ഗോൾ; കോസ്​റ്ററീകയെ ഇംഗ്ലണ്ട്​ തോൽപിച്ചു

ലീഡ്​സ്​: റഷ്യൻ ലോകകപ്പിലെ താരപട്ടികയിൽ ഒരുപക്ഷേ, മാർകോ റാഷ്​ഫോഡിനെ ആരും എണ്ണിയിട്ടില്ലായിരിക്കും. എന്നാൽ, ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ ​റൊണാൾഡോയും നെയ്​മറും ​െഎക്കണുകളാവുന്ന ഇൗ ലോക പോരിൽ 20കാരനായ റാഷ്​​േഫാഡിനെ എണ്ണേണ്ടി വരുമെന്നാണ്​ ഫുട്​ബാൾ പണ്ഡിറ്റുകൾ പറയുന്നത്​.

കോസ്​റ്ററീകക്കെതി​െര ലോങ്​റേ​ഞ്ചറിലൂടെ അത്ഭുത ഗോൾ നേടി റാഷ്​ഫോഡ്​ ഞെട്ടിച്ച മത്സരത്തിൽ 2-0ത്തിന്​ ഇംഗ്ലണ്ട്​ ജയിച്ചു. രണ്ടു സന്നാഹ മത്സരത്തിലും ജയിച്ച്​ ഇംഗ്ലണ്ട്​ ഒരുങ്ങിക്കഴിഞ്ഞതോടെ കോച്ച്​ സൗത്ത്​ഗേ​റ്റ്​ ഹാപ്പിയാണ്​. ഇൗ ജയത്തോടെ തുടർച്ചയായ 10 മത്സരത്തിൽ തോൽവിയറിയാതെ ഇംഗ്ലണ്ട്​ കുതിക്കുകയാണ്​.  

25 വാര അകലെനിന്ന്​ 13ാം മിനിറ്റിലാണ്​ റാഷ്​ഫോഡ്​ അത്ഭ​ുതഗോൾ നേടിയത്​. റോബൻ ലോഫ്​റ്റസിൽനിന്ന്​ പന്തു സ്വീകരിച്ച്​ താരം​ ​തൊടുത്ത ബുള്ളറ്റ്​ ​േഷാട്ട്​ വലതുളയു​േമ്പാൾ, ​േകാസ്​റ്ററീകയുടെ റയൽ മഡ്രിഡ്​ ഗോളി കെയ്​ലർ നവാസിന്​ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. യുവ താരത്തി​​െൻറ പ്രതിഭ വിളിച്ചോതുന്ന ഗോൾ. ​

പന്ത്​ വലതുളഞ്ഞതോടെ കോച്ചിങ്​ സ്​റ്റാഫ്​ ഒന്നടങ്കം അത്ഭുതപ്പെട്ടു. പകരക്കാരനായെത്തിയ ഡാനി വെൽ​െബക്കാണ്​​ (76) ഇംഗ്ലണ്ടി​​െൻറ രണ്ടാം ഗോൾ നേടുന്നത്​. ഡെലെ അലിയുടെ ഉഗ്രൻ പാസിൽനിന്നായിരുന്നു ഗോൾ. തുനീഷ്യക്കെതിരെയാണ്​ ഇംഗ്ലണ്ടി​​െൻറ ലോകകപ്പിലെ ആദ്യ മത്സരം.
 

Tags:    
News Summary - Marcus Rashford super goal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.