മിലാൻ: ഫിഫ ലോകകിരീടം നേടിയ യു.എസ് വനിത ടീമിന് ൈവറ്റ്ഹൗസിലേക്ക് ലഭിച്ച ക്ഷണം ട് രംപിെൻറ വകയായതിനാൽ നിരസിച്ചതു മുതൽ മേഗൻ റാപിനോയെ ലോകമറിയും. തിങ്കളാഴ്ച ലോക വനിത ഫുട്ബാളറായി തിരഞ്ഞെടുക്കപ്പെട്ട വേദിയിലും രാഷ്ട്രീയം പറഞ്ഞായിരുന്നു അവർ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.
വർണവെറിയുടെ ഇരകളായ ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിങ്, സെനഗലിെൻറ കലീഡോ കൗലിബാലി എന്നിവരെ പ്രത്യേകം പരാമർശിച്ചും ഇറാനിൽ ഫുട്ബാൾ മൈതാനത്ത് കയറിയതിന് ശിക്ഷ ഭയന്ന് ആത്മാഹുതി നടത്തിയ സഹർ ഖുദായാരി തുടങ്ങിയവരെ പ്രത്യേകം പരാമർശിച്ചും മൈതാനങ്ങളിലെ കൊടിയ വിവേചനങ്ങളിലേക്ക് വിരൽചൂണ്ടിയുമായിരുന്നു പ്രസംഗം. കളിയിൽ തുല്യത ഉറപ്പാക്കാൻ എല്ലാവരും രംഗത്തിറങ്ങാനും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.