ഇറ്റലിയുടെ ഇതിഹാസതാരം പൗലോ മാൾഡീനി ഡയറക്​ടറായി മിലാനിൽ

മിലാൻ: ഒമ്പതുവർഷം മുമ്പ്​ മിലാനിൽവെച്ച്​ ബൂട്ടഴിച്ച്​ മടങ്ങിയ ഇറ്റലിയുടെ ഇതിഹാസതാരം പൗലോ മാൾഡീനി പ്രിയപ്പെട്ട ക്ലബിലേക്ക്​ വീണ്ടും മടങ്ങിയെത്തുന്നു. എ.സി മിലാ​​െൻറ സ്​പോർട്​സ്​ ​െഡവലപ്​മ​െൻറ്​   ഡയറക്​ടറായാണ്​ തിരിച്ചുവരവ്​.

1978ൽ മിലാൻ യൂത്ത്​ അക്കാദമിയിലൂടെ കരിയർ തുടങ്ങിയ മാൾഡീനി 1985ലാണ്​ സീനിയർ ടീമിൽ അരങ്ങേറുന്നത്​. പിന്നീടുള്ള 24 വർഷം പ്രതിരോധത്തിലെ വൻമതിൽ സാൻസിറോവിട്ട്​ മ​റ്റെ​േങ്ങാട്ടും പോയില്ല. ഇതിനിടെ 900ൽ ഏറെ മത്സരങ്ങളിൽ കുപ്പായമണിഞ്ഞ്​ ഒരുപിടി കിരീടനേട്ടങ്ങളിലും പങ്കാളിയായി. 2009ൽ വിരമിച്ച ശേഷം മിലാനുമായി സഹകരണം തുടർന്നെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്​ ആദ്യമായാണ്​. 

Tags:    
News Summary - Paolo Maldini returns to AC Milan as development director- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.