കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം പി.കെ. ബാനർജിയുടെ നില ഗുരുതരമായി തുടരുന്നു.
അണുബാധയെ തുടർന്ന് ഒരു മാസമായി ചികിത്സയിലുള്ള ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വെൻറിലേറ്ററിലേക്കു മാറ്റി. 83കാരനായ മുൻ ഇന്ത്യൻ ക്യാപ്റ്റനെ ഫെബ്രുവരി ആദ്യവാരമാണ് കൊൽക്കത്തയിലെ മെഡിക സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദമായതായി വാർത്തകൾ വന്നെങ്കിലും പിന്നീട് വഷളായതായി കുടുംബവൃത്തങ്ങൾ അറിയിച്ചു.
മുന്നേറ്റനിരയിലെ താരമാവും കോച്ചായും ഇന്ത്യൻ ഫുട്ബാളിലെ ഐതിഹാസിക വ്യക്തിത്വമാണ് പ്രദീപ് കുമാർ ബാനർജി എന്ന പി.കെ. ബാനർജി. 1955-67 കാലങ്ങളിലാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത്. 1958, 1962, 1966 ഏഷ്യൻ ഗെയിംസ്, 1960 റോം ഒളിമ്പിക്സിൽ ഇന്ത്യൻ ക്യാപ്റ്റൻ,1959, 64, 65 മെർദേക കപ്പ് തുടങ്ങിയ മുൻനിര പോരാട്ടങ്ങളിൽ ഇന്ത്യൻ മുന്നേറ്റം ബാനർജിയുടെ ബൂട്ടിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.