ഫുട്​ബാൾ ഇതിഹാസങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചില്ല; മോദിയെ വിമർശിച്ച്​ സുഭാഷ്​ ഭൗമിക്​

കൊൽക്കത്ത: ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസങ്ങളായ പി.കെ. ബാനർജിയുടെയും ചുനി ഗോസാമിയുടെയും നിര്യാണത്തിൽ രാജ്യത്താകമാനമുള്ള കായിക പ്രേമികളെല്ലാം കണ്ണീർ പൊഴിച്ചു. എന്നാൽ പ്രമുഖരായ ആര്​ മരിച്ചാലും സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും മറ്റും അനുശോചനം അറിയിക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരുടെയും നിര്യാണ സമയത്ത്​ മൗനം പാലിച്ചതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഫോർവേഡും പ്രശസ്​ത ​പരിശീലകനുമായ സുഭാഷ്​ ഭൗമിക്​ രംഗത്തെത്തി. 

‘നമ്മുടെ രാജ്യത്തിൻെറ പ്രധാനമന്ത്രിക്ക്​ ഇന്ത്യൻ ഫുട്​ബാളിലെ രണ്ട്​ മഹാൻമാരായ കളിക്കാർക്കായി ഒരു സെക്കൻഡ്​ സമയം പോലും മാറ്റിവെക്കാനായില്ല. ഒരു സന്ദേശമയക്കുകയോ  ട്വീ​റ്റ്​ ചെയ്യുകയോ അദ്ദേഹം ചെയ്​തില്ല. അദ്ദേഹത്തിനറിയുമോ എന്നെനിക്കറിയില്ല, നമ്മുടെ ദേശീയ ഗാനം ഇന്ത്യക്ക്​ പുറത്ത്​ ഒരുപാട്​ തവണ ഉയർന്ന്​ കേൾപ്പിച്ചതിൽ വലിയ പങ്കുവഹിച്ച രണ്ടുപേരായിരുന്നു അവർ’ ഭൗമിക്​ പറഞ്ഞു. 

ഇരുതാരങ്ങൾളുടെയും ഓർമപുതുക്കാൻ ഈസ്​റ്റ്​ ബംഗാൾ ഫേസ്​ബുക്കിലൂടെ ഓൺലൈനായി നടത്തിയ യോഗത്തിലാണ്​ ഭൗമിക്​ പൊട്ടിത്തെറിച്ചത്​. മുൻ ഇന്ത്യൻ താരങ്ങളായ ബെയ്​ചുങ്​ ബൂട്ടിയ, ശ്യാം ഥാപ, അരുൺ ഘോഷ്​, ഭൗമിക്​ എന്നിവരാണ്​ യോഗത്തിൽ പ​ങ്കെടുത്തത്​.

‘എൻെറ  ​മുഴുവൻ ഫുട്​ബാൾ ജീവിതത്തിലും ഞാൻ പ്രദീപ്​ ദായോട്​ ഏറെ കടപ്പെട്ടിരിക്കുന്നു. എൻെറ മാതാപിതാക്കളാണ്​ എന്നെ ഈ ലോകത്തിലെത്തിച്ചത്​ എന്നാൽ അദ്ദേഹമാണ്​ എനിക്ക്​ വ​ഴികാണിച്ചത്’ ഭൗമിക്​ ബാനർജിയെ ഓർത്തു​. 1972ൽ മോഹൻ ബഗാൻ തഴഞ്ഞ ഭൗമികിനെ ഈസ്​റ്റ്​ ബംഗാളിലെത്തിച്ച്​ മികവിൻെറ ഉന്നതിയിലേക്കെത്തിച്ചത്​ പി.കെ ബാനർജിയായിരുന്നു. 

‘അദ്ദേഹം ഹോക്കിയും ടെന്നിസും ഒരേമികവിൽ കളിക്കുന്നത്​ ഞാൻ കണ്ടിട്ടുണ്ട്​. കുറച്ച്​ കൂടി സമയം  ടെന്നിസിനായി ചെലവഴിച്ചിരുന്നെങ്കിൽ അദ്ദേഹം ഡേവിസ്​ കപ്പ്​ കളിക്കുമായിരുന്നു’ ഭൗമിക്​ ഗോസാമിയെ അനുസ്​മരിച്ചു. ഫുട്​ബാളിനെ കൂടാതെ ബംഗാളിനായി രണ്ട്​ രഞ്​ജി ട്രോഫി ഫൈനൽ കളിച്ച ഗോസാമി ഒന്നിൽ നായകനുമായിരുന്നു. 1967-68 സീസണിൽ സ്​പോർടിങ്​ യൂനിയനായി കളിക്കു​േമ്പാൾ ഇരുവർക്കുമെതിരെ പന്തുതട്ടാനായത്​ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.  

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്​ ഏപ്രിൽ 20നാണ്​ പി.കെ. ബാനർജി മരിച്ചത്​. ഏപ്രിൽ 30ന്​ ഹൃദയാഘാതം മൂലമായിരുന്നു ഗോസാമിയുടെ അന്ത്യം. 

Tags:    
News Summary - PM Modi did not even condole deaths of PK, Chuni: ex footballer and coach Subhas Bhowmick- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.