കോർണറിൽ നിന്നും നീട്ടിയടിച്ചു; വീണ്ടും മാന്ത്രിക ഗോളുമായി സലാഹ്​ VIDEO

ഇൗജിപ്​തി​​​െൻറ ഫുട്​ബാൾ ഇതിഹാസം മുഹമ്മദ്​ സലാഹി​​​െൻറ പുതിയ ഗോൾ കണ്ട്​ അത്​ഭുതം കൂറി നിൽക്കുകയാണ് ലോക​ ഫുട്​ബാൾ ആരാധകർ. ആഫ്രിക്കൻ കപ്പിൽ സ്വാസിലാൻറിനെതിരെ കളിക്കുകയായിരുന്ന ഇൗജിപ്​തിന്​​ 3-0ന്​ മുന്നിട്ട്​ നിൽക്കെ ലഭിച്ച ഒരു കോർണറാണ് സലാഹി​​​െൻറ​ ചരിത്ര ഗോളായി മാറിയത്​.

കോർണറെടുക്കാൻ ചെന്ന സലാഹ്​ വളരെ കൂളായി കിക്ക്​ നീട്ടിയടിച്ചു. സ്വാസിലാൻറി​​​െൻറ ഗോളിയെയും മറ്റ്​ കളിക്കാരെയും കാഴ്​ചക്കാരാക്കി വളഞ്ഞു വന്ന പന്ത്​ ഗോൾവല കുലുക്കി. ഗാലറിയും സഹകളിക്കാരും അന്തം വിട്ട്​ നിന്നു. ഇൗജിപ്​ത്​ ദേശീയ ടീമിന്​ വേണ്ടി മികച്ച കളി പുറത്തെടുക്കാനാവുന്നില്ലെന്ന പരാതി അതിമനോഹരമായ ഗോളിലൂടെ സലാഹ്​ പരിഹരിച്ചു.

തുടർന്ന്​ ലോകത്തി​​​െൻറ നാനാ ഭാഗത്തുമുള്ള ഫുട്​ബാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഗോളടിയിൽ അത്​ഭുതപ്പെട്ടും സലാഹിനെ പ്രകീർത്തിച്ചും രംഗത്തെത്തി. താരത്തി​​​െൻറ പ്രകടനം കണ്ട്​ ഇൗജിപ്​തിലെ രാജാവെന്ന വിശേഷണവും സലാഹിന്​ സ്വന്തമായി.

Tags:    
News Summary - SALAH'S MAGIC GOAL-SPORTS NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.