റോം: സീരി എ മത്സരത്തിനിടെ ബ്രസ്യ താരം മരിയോ ബലോട്ടല്ലിക്കെതിരെ വംശീയ പരാമർശമു യർന്ന സംഭവത്തിൽ ലാസിയോ ടീമിന് പിഴ. ലാസിയോ മൈതാനത്താണ് കഴിഞ്ഞ ദിവസം ഇറ്റാലിയ ൻ താരം കടുത്ത പരിഹാസത്തിനിരയായത്. അൽപനേരം കളി നിർത്തിവെക്കുന്നിടംവരെയെത്തിയ സംഭവത്തിൽ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷനാണ് നടപടി സ്വീകരിച്ചത്.
പ്രതികളെ കണ്ടെത്താൻ ലാസിയോ മാനേജ്മെൻറ് സ്വീകരിച്ച നടപടികൾ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിെൻറ 18ാം മിനിറ്റിൽ ബലോട്ടല്ലി ഗോൾ നേടിയിരുന്നു.
തുടർന്ന് മൈതാനത്തിെൻറ ഒരു വശത്തുനിന്ന് പരിഹാസമുയർന്നതോടെ താരം റഫറിയോട് പരാതി ബോധിപ്പിക്കുകയായിരുന്നു. മത്സരശേഷം സോഷ്യൽ മീഡിയയിലും ബലോട്ടല്ലി തെൻറ പ്രതിഷേധം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.