മഡ്രിഡ്: സ്പെയിനും കാറ്റലോണിയയും രണ്ടാവുമെന്ന ആശങ്ക മുൾമുനയിൽ നിൽക്കവെ, രാഷ്ട്രീയം മറന്ന് ഇന്നവർ ഒന്നിച്ചിറങ്ങും. കാറ്റലോണിയയിൽനിന്നുള്ള ജെറാഡ് പിക്വെ, ബുസ്കറ്റ്സ്, ഫാബ്രിഗാസ്, ജോർഡി ആൽബ എന്നിവരും സ്പാനിഷ് ദേശീയതയെ അംഗീകരിക്കുന്ന സെർജിയോ റാമോസ്, ഡേവിഡ് സിൽവ, ഇസ്കോ, മെറാട്ട എന്നീ താരങ്ങളും അൽബേനിയക്കെതിരെ ബൂട്ടുകെട്ടുേമ്പാൾ, മുന്നിലുള്ളത് റഷ്യയിലേക്കുള്ള യോഗ്യത മാത്രം. ലോകകപ്പ് യോഗ്യതക്കരികിലെത്തിയ സ്പെയിനിനെ റഷ്യയിലേക്ക് നയിക്കാൻ താരങ്ങൾ എല്ലാം മറന്ന് ഒരുമിക്കും.
ഗ്രൂപ് ‘ബി’യിൽ 22 പോയൻറുമായി ഒന്നാം സ്ഥാനത്താണ് സ്പെയിൻ. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയേക്കാൾ മൂന്നു പോയൻറ് മുന്നിലുള്ള സ്പെയിനിന് യോഗ്യത വിളിപ്പാടകലെയാണ്. അവസാന മത്സരത്തിൽ ലിക്റ്റൻൈസറ്റിനെ എട്ടുഗോളിന് തകർത്ത സ്പെയിനിന് അൽബേനിയയെ എളുപ്പം മറികടക്കാനാവുമെന്നുറപ്പാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ, സ്വന്തം നാട്ടിലെ പോരാട്ടങ്ങളിൽ അടുത്തകാലത്തൊന്നും സ്പെയിൻ തോറ്റിട്ടില്ല. 1990ലാണ് അവസാനമായി സ്പാനിഷ് പട ഹോം മത്സരത്തിൽ തോൽക്കുന്നത്.
അതേസമയം, അൽബേനിയക്ക് മുന്നിലുള്ള ഇറ്റലിയെ മറികടക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചേ തീരൂ. അവസാന മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമായി ശക്തമായ േഫാമിൽ തന്നെയാണ് അൽബേനിയ. അൽബേനിയയിൽ നടന്ന യോഗ്യത മത്സരത്തിൽ നൊളിറ്റേ, ഡീഗോ കോസ്റ്റ എന്നിവരുടെ ഗോളുകളിൽ സ്പെയിൻ ജയിച്ചിരുന്നു. ഗ്രൂപ് ‘ജി’യിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി ഇന്ന് ദുർബലരായ മാസിഡോണിയക്കെതിരെ കളത്തിലിറങ്ങും. എട്ടു മത്സരങ്ങളിൽ അഞ്ചിലും തോറ്റ മാസിഡോണിയക്ക് യോഗ്യത പ്രതീക്ഷ ഇനിയില്ല.
ബെൽജിയത്തിന് ഇന്ന് ‘പരിശീലനം’
റെമേലോ ലുക്കാക്കു, എഡൻ ഹസാഡ്, യാനിക് കരാസ്കോ, മിഷി ബാറ്റ്ഷുഹായ്, കെവിൻ ഡിബ്രൂയ്ൻ, മറോെന ഫെല്ലെയ്നി...താരനിരകളാൽ സമ്പന്നമായ ബെൽജിയത്തിന് റഷ്യയിലേക്കുള്ള പാതയിൽ ആശങ്കകളേയില്ല. ഗ്രൂപ് ‘എച്ചി’ൽ ബെൽജിയം യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബോസ്നിയയിൽനിന്നും എട്ടു പോയൻറ് അധികമുള്ളതോടെയാണ് ഒരു മത്സരം പോലും തോൽക്കാതെ ബെൽജിയം യോഗ്യതനേടിയത്.
ബോസ്നിയക്കെതിരെ ഇന്ന് കളത്തിലിറങ്ങുേമ്പാൾ ബെൽജിയത്തിനിത് പരിശീലന മത്സരം മാത്രമാണ്. എന്നിരുന്നാലും ടീം കെട്ടുറപ്പ് നിലനിർത്താൻ മുഴുവൻ താരനിരകളുമായിട്ടുതന്നെയായിരിക്കും ബെൽജിയം കളത്തിലെത്തുന്നത്. മറ്റു മത്സരങ്ങളിൽ തുർക്കി െഎസ്ലൻഡിനെയും ക്രൊയേഷ്യ ഫിൻലൻഡിനെയും അയർലൻഡ് മെൾഡോവയെയും നേരിടുേമ്പാൾ, ഒാസ്ട്രിയ സെർബിയയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.