????????? ?????????? ?????? ??????? ????????????

സണ്ടർലാൻറിൻെറ കൊച്ചു ആരാധാകൻ ബ്രാഡ്ലി ലോവറി വിടവാങ്ങി

ലണ്ടൻ: സണ്ടർലാൻറ് ഫുട്ബാൾ ക്ലബിൻെറ കൊച്ചു ആരാധാകൻ ബ്രാഡ്ലി ലോവറി മരണത്തിന് കീഴടങ്ങി.  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മാതാപിതാക്കളുടെ കൈകളിൽ കിടന്നാണ് ബ്രാഡ്ലി മരണപ്പെട്ടതെന്ന് ബ്രാഡ്ലിയുടെ അമ്മ ജെമ്മ ലൂയിരി വ്യക്തമാക്കി.

ബ്രാഡ്ലി തന്റെ അമ്മ ജെമ്മയോടൊപ്പം
 


അപൂർവ കാൻസർ ബാധിതനായിരുന്ന കൊച്ചു ലോവറിയെ സണ്ടർലാൻറ് ക്ലബിലൂടെയാണ് ലോകമറിഞ്ഞത്. കാൻസർ ബാധിച്ച ബ്രാഡ്ലിയെ ടീം മസ്കോട്ടാക്കി ചെൽസിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങി സണ്ടർലാൻറ് ഫുട്ബോളിൻ്റെ മാനുഷിക മുഖം കാണിച്ചു തന്നിരുന്നു. ചെൽസി കീപ്പർ ആസമർ ബെഗോവിച്ചിനെ കാഴ്ചക്കാരനാക്കി ബ്രാഡ്‌ലി ഗോൾ നേടിയ വിഡിയോ വൈറലായിരുന്നു. ബ്രാഡ്ലിയുടെ കഥയറിഞ്ഞതോടെ സണ്ടർലാൻ്റിന് പിറകെ എവർട്ടണും ചികിത്സക്കായി മുന്നിട്ടിറങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ബ്രാഡ്ലിയുടെ ചികിത്സക്കായി രംഗത്തെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. 
 

Full View
Tags:    
News Summary - Sunderland fan Bradley Lowery dies aged six after cancer fight sports news, malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.