മഡ്രിഡ്: താൽക്കാലിക കരാർ കാലാവധി ഡിസംബർ 31ന് അവസാനിച്ച സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഒൽമോ, സ്ട്രൈക്കർ പോ വിക്ടർ എന്നിവരെ കളിപ്പിക്കാനാകാതെ ബാഴ്സലോണ. കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിനിനെ കിരീടനേട്ടത്തിലെത്തിച്ച ശേഷം ബാഴ്സക്കൊപ്പം ചേർന്ന ഒൽമോയെയും മുൻ ജിറോണ താരം വിക്ടറിനെയും സീസൺ മുഴുവനായി ടീമിൽ നിലനിർത്താൻ വേതന വ്യവസ്ഥ അനുവദിക്കാതെ വന്നതോടെയാണ് പകുതിയിൽ പുറത്താകുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാത്ത ടീമിന് ഇരുവർക്കുമായി ചെലവഴിക്കാവുന്ന തുക പകുതി സീസണിൽ അവസാനിച്ചതാണ് വില്ലനായത്. തുടർന്നും കളിപ്പിക്കാൻ ക്ലബിന് താൽപര്യമുണ്ടെങ്കിലും ലാ ലിഗ, സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ നിയമങ്ങൾ അനുവദിക്കുന്നില്ല.
അതോടെ, ഇരുവരും അടുത്ത ജൂൺ വരെ സൈഡ് ബെഞ്ചിലിരിക്കേണ്ടിവരുമെന്നാണ് ആശങ്ക. യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിലൊന്നായിട്ടും ക്ലബിലെ പ്രതിസന്ധിയുടെ പേരിൽ പുറത്തിരിക്കുന്നത് ഒൽമോയുടെ ഭാവിയെ ബാധിക്കും. താരം ബാഴ്സ വിടാൻ താൽപര്യം കാണിച്ചുതുടങ്ങിയതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.