ഡമസ്കസ്: തെൻറ രാജ്യത്തെ രക്ഷിച്ചതിനും പിന്തുണക്കുന്നതിനും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് നന്ദിപറഞ്ഞ് സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദ്. ത്രിരാഷ്ട്ര ഉച്ചകോടിക്കായി റഷ്യയിലെത്തിയതായിരുന്നു ബശ്ശാർ. തുറമുഖനഗരമായ സോചിയിലെ ബ്ലാക് സീ റിേസാർട്ടിലാണ് അദ്ദേഹം പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.
സിറിയയിലെ രാഷ്ട്രീയ ഒത്തുതീർപ്പിനെയും തീവ്രവാദത്തിനെതിരെ പോരാടുന്നതിനെയും കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. ആറുവർഷമായി സിറിയയിൽ തുടരുന്ന ആഭ്യന്തരസംഘർഷം അവസാനിപ്പിക്കാൻ ചർച്ചക്ക് തയാറാണെന്നും ബശ്ശാർ വ്യക്തമാക്കി. ചർച്ച നാലുമണിക്കൂറോളം നീണ്ടതായി റഷ്യൻ പാർലമെൻറ് വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തരയുദ്ധം തുടങ്ങിയതിനു ശേഷം രണ്ടാംതവണയാണ് ബശ്ശാർ റഷ്യയിലെത്തുന്നത്. 2015 ഒക്ടോബർ മുതലാണ് സിറിയയിൽ റഷ്യ വ്യോമാക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.