മെസ്സിക്ക്​ ഇരട്ടഗോൾ, ചെൽസി​െയ തകർത്ത്​ ബാഴ്​സ

ബാഴ്​സലോണ: സൂപ്പർ താരം ലയണൽ മെസ്സി ഇരട്ടഗോളുമായി തിളങ്ങിയ ചാമ്പ്യൻസ്​ ലീഗ്​ പ്രീ ക്വാർട്ടർ മത്​സരത്തിൽ ചെൽസിക്കെതിരെ ബാഴ്​സലോണക്ക്​ തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ്​ ബാഴ്​സ ജയിച്ചത്​. ​െമസ്സി മൂന്നാം മിനുട്ടിലും 63ാം മിനുട്ടിലും ഡിം​മ്പൽ 20ാം മിനുട്ടിലു​മാണ്​ ഗോൾ നേടിയത്​. 
 
നേരത്തെ നടന്ന ആദ്യപാദ ക്വാർട്ടറിൽ മത്​സരം 1-1ന്​ സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു പാദങ്ങളിലുമായി 4-1​​െൻറ ജയത്തോടെയാണ്​ ബാഴ്​സ ക്വാർട്ടറി​െലത്തിയത്​. 

ഇരട്ട ഗോളോടെ ക്രിസ്​റ്റ്യാനോ​ െറാണാൾഡോക്ക്​ ശേഷം ചാമ്പ്യൻസ്​ ലീഗിൽ 100 ഗോൾ നേടുന്ന താരമായി മെസ്സി. 123 കളികളിൽ നിന്നായാണ്​ മെസ്സി 100 ഗോൾ നേടിയത്​. ക്രിസ്​റ്റ്യാനോ 148 കളികളിൽ നിന്നായി 117 ​േഗാളുകൾ നേടിയിട്ടുണ്ട്​. 

Tags:    
News Summary - Two Goal Of Messi for Barcelona - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.