കൊച്ചി: ഇങ്ങനെയാവണം തുടക്കം. ലോകഫുട്ബാളിെൻറ കളിയരങ്ങിലേക്ക് കാലെടുത്തുവെക്കുന്ന ഏതു വേദിയെയും കൊതിപ്പിക്കുന്ന സ്വപ്നസദൃശമായ മുഖാമുഖം. ആഗോള ഫുട്ബാളിെൻറ അമരത്തേക്ക് കുതിക്കാൻ വെമ്പൽകൊള്ളുന്ന രണ്ട് ഇളമുറ സംഘങ്ങൾക്കൊപ്പം ഒരു നാടും പ്രതീക്ഷകളുടെ മൈതാനത്ത് ബൂട്ടുകെട്ടിയിറങ്ങുകയാണ്. അണ്ടർ17 ലോകകപ്പിൽ സ്പെയിനിെൻറയും ബ്രസീലിെൻറയും താരകുമാരന്മാർ ഇഞ്ചോടിഞ്ചു പോരടിക്കുന്നതോടെ വിശ്വമേളയുടെ വിസ്മയച്ചെപ്പു തുറക്കുന്നു, അറബിക്കടലിെൻറ തീരം. കിരീടസാധ്യതകളിൽ മുന്നിലുള്ള ഇരുനിരയും മരണ ഗ്രൂപ്പായ ‘ഡി’യിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് അങ്കം കുറിച്ചു തുടങ്ങുേമ്പാൾ അതു കളിയെ പ്രണയിക്കുന്ന മലയാളത്തിെൻറ പുണ്യം. ഫൈനലിനു മുേമ്പ മറ്റൊരു ഫൈനൽ എന്ന വിശേഷണവുമായാണ് കാനറികളും കാളപ്പോരിെൻറ നാട്ടുകാരും കൊമ്പുകോർക്കുന്നത്.
ഇൗ പോരാട്ടം കണ്ണിനിമ്പമാകുമെന്നത് ഉറപ്പ്. ടൂർണമെൻറിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകൾ. ആക്രമണ ഫുട്ബാളിനെ ആത്മാർഥമായി പ്രണയിക്കുന്നവർ. കുറിയ പാസുകളിൽ അത്രമേൽ ഹൃദയഹാരിയായി സ്വപ്നങ്ങളിലേക്ക് വലനെയ്യുന്നവർ. താന്താങ്ങളുടെ വൻകരകളിൽ വെന്നിക്കൊടി നാട്ടിയാണ് കൗമാര കളിയഴകിെൻറ പെരും പോരാട്ടങ്ങളിലേക്ക് ഇരുസംഘവും ചിന്നംവിളിച്ചെത്തുന്നത്. അവസാനഘട്ട പോരാട്ടങ്ങൾക്ക് ഇടമൊരുക്കാൻ അവസരം കിട്ടിയില്ലെങ്കിലും ഇൗ ഒരൊറ്റ മത്സരം മതി കൊച്ചിക്ക് വേണ്ടുവോളം കൊണ്ടാടാൻ. ‘ഇത് ടീമിെൻറ ആദ്യ കളിയാണ്, ആദ്യ ഫൈനലും’ എന്ന ബ്രസീൽ താരം പൗളിഞ്ഞോയുടെ വാക്കുകളിൽ ഇൗ കണ്ണഞ്ചും പോരാട്ടത്തിെൻറ ആകത്തുകയുണ്ട്.
മഞ്ഞയിൽ കളിച്ചാടാൻ ബ്രസീൽ
മഞ്ഞക്കുപ്പായക്കാരുടെ കുട്ടിക്കൂട്ടം തെക്കനമേരിക്കൻ കൗമാരമേളയുടെ കപ്പിൽ മുത്തമിട്ടത് ഒരു ഡസൻ തവണ. മൂന്നുതവണ ലോക ജേതാക്കൾ. പാരമ്പര്യത്തിെൻറ പകിട്ടിൽ പയറ്റിത്തെളിയുന്ന സംഘം. പേക്ഷ, വിശ്വകിരീടത്തിൽ കൈതൊട്ടിട്ടിപ്പോൾ 14 വർഷമാകുന്നു. സാധ്യതയുടെ നെറുകയിൽ വീണ്ടും അതെത്തിപ്പിടിക്കുകതന്നെയാണ് പെലെയുടെ പിന്മുറക്കാർ ഉന്നമിടുന്നത്.
ആക്രമണംതന്നെയാണ് ഇൗ ബ്രസീൽ നിരയുടെയും മുഖമുദ്ര. ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ എതിരാളികളുടെ കോട്ടകൊത്തളങ്ങൾ തകർത്ത് നിറയൊഴിച്ചത് 24 തവണ. മുൻനിരയിൽ തകർത്താടുേമ്പാൾ പിന്നണിയിൽ മോശക്കാരാണെന്നു കരുതരുത്. ആ ചാമ്പ്യൻഷിപ്പിൽ ഒമ്പതു കളികളിൽ ആകെ വഴങ്ങിയത് മൂന്നുഗോൾ മാത്രം. അതുകൊണ്ടുതെന്ന അത്രമേൽ സമതുലിതമായാണ് കളത്തിലിറങ്ങുന്നത് ബ്രസീലിനെ വേറിട്ടുനിർത്തുന്നു.
പറക്കമുറ്റുംമുേമ്പ റയൽ മഡ്രിഡ് അണിയിലെത്തിച്ച വിനീഷ്യസ് ജൂനിയറിനെപ്പോലൊരു കളിക്കാരെൻറ അഭാവം ഏതു ടീമിനെയും പിടിച്ചുലക്കും. പക്ഷേ, ബ്രസീലിന് അതു വലിയ പ്രശ്നമായി തോന്നുന്നില്ല. ആ കുറവറിയിക്കാതെ കളംനിറയാൻ കഴിയുന്ന വില്ലാളിവീരന്മാർ ഒപ്പമുണ്ടെന്നതുതന്നെ കാരണം. അലൻ സൂസ, പൗളിഞ്ഞോ, ലിേങ്കാൺ, ബ്രെണ്ണർ എന്നിവർ മധ്യനിരയിലും മുൻനിരയിലും ഒരേസമയം തേരുതെളിക്കാൻ കെൽപുള്ളവർ. ഗോളടിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് ഗോളുകളിലേക്ക് വഴിയൊരുക്കാനും ഇവർക്ക് കഴിയുമെന്നതാണ് ബ്രസീലിയൻ നീക്കങ്ങളെ ഫലപ്രദമാക്കുന്നത്.
ക്യാപ്റ്റൻ വിറ്റാവോയും വെസ്ലിയും ലൂക്കാസ് ഹാൾട്ടറും വെവേഴ്സണും അടങ്ങുന്ന പിൻനിര പതിവുപോലെ ജാഗ്രത്തായാൽ കോട്ട ഭദ്രം. തന്ത്രമൊരുക്കുന്നതിൽ രണ്ടു ദശാബ്ദങ്ങളുടെ പാരമ്പര്യവുമായി കോച്ച് കാർലോസ് അമേഡിയു കരയിലുള്ളപ്പോൾ കാറ്റും കോളും വകഞ്ഞുമാറ്റി വിജയതീരമണിയാമെന്ന ആത്മവിശ്വാസം വേണ്ടുവോളമുണ്ട് ഇൗ ബ്രസീൽ ടീമിന്.
കളിയഴകിൽ കളം നിറയാൻ സ്പെയിൻ
സാംബാ ബോയ്സിെൻറ കേളീശൈലിക്ക് ഉരുളക്കുപ്പേരിപോലെ മറുപടി നൽകാനുള്ള കോപ്പുണ്ട് സ്പെയിനിെൻറ പൊസഷൻ ഗെയിമിന്. യൂറോപ്പിെൻറ പതിവു കാർക്കശ്യം വിട്ട് മൈതാനത്ത് പതഞ്ഞൊഴുകുന്ന സ്പാനിഷ് ശൈലിയും ക്രിയേറ്റിവ് ഫുട്ബാളിലധിഷ്ഠിതമാണ്.
പന്തു പരമാവധി ൈകവശംവെച്ചു കളിക്കാനും ചെറുപാസുകളിൽ നീക്കങ്ങൾ കോർത്തിണക്കാനുമുള്ള അതിമിടുക്കിലേക്ക് തന്ത്രം മെനയുന്ന സ്പെയിൻ നാട്ടിലെ ആഭ്യന്തര പ്രശ്നങ്ങൾക്കൊന്നും ചെവി കൊടുക്കാതെയാണ് ഒരുമനസ്സോടെ കുപ്പായമിടുന്നത്. കിരീടങ്ങൾകൊണ്ട് സമ്പന്നമായ തങ്ങളുടെ ഫുട്ബാൾ ഷോക്കേസിൽ ഇതുവരെ ഇടംപിടിക്കാനാവാതെ പോയ അണ്ടർ 17 കിരീടത്തിലേക്കു കണ്ണുറപ്പിക്കുേമ്പാൾ ഇൗ ടീമിൽ എല്ലാവരും ഒറ്റക്കെട്ടാണ്.
ന്യൂസിലൻഡിനെതിരെ മുംബൈയിൽ നടന്ന പരിശീലന മത്സരത്തിൽ ബ്രസീലിെൻറ ഡിഫൻസ് അവസാനവേളയിൽ ചാഞ്ചല്യം കാട്ടിയത് സാൻറിയാഗോ ഡെനിയയെ പ്രചോദിപ്പിക്കുന്നുണ്ട്. ക്യാപ്റ്റൻ ആേബൽ റൂയിസ്, സെർജിയോ റാമോസ്, ഫെറാൻ ടോറസ്, നാച്ചോ ഡയസ് എന്നിവരുടെ ഒത്തിണക്കവും സാേങ്കതികത്തികവും ഡെനിയയുടെ പ്രതീക്ഷകളെ ഉൗട്ടിയുറപ്പിക്കുന്നു.
മധ്യനിരയിൽ ചരടുവലിക്കാൻ അേൻറാണിയോ ബ്ലാേങ്കായും മുഹമ്മദ് മുഖ്ലിസും. യുവാൻ മിറാൻഡ-ഹ്യൂഗോ ഗിലമോൺ-വിക്റ്റർ ചുസ്റ്റ് ത്രയം നേതൃത്വം നൽകുന്ന ഡിഫൻസിന് കൂടുതൽ ശ്രദ്ധ നൽകിയാണ് ഡെനിയയുടെ പടയൊരുക്കം.
കാർലോസ് അമേഡിയു (ബ്രസീൽ കോച്ച്)
‘‘ഏറെ മുന്നൊരുക്കം നടത്തിയാണ് ഞങ്ങൾ ഇന്ത്യയിലെത്തിയിട്ടുള്ളത്. വിനീഷ്യസ് പ്രധാന താരമാണെങ്കിലും അവെൻറ അഭാവം നികത്താൻ കഴിയുന്നവർ അണിയിലുണ്ട്. ബ്രസീലിലെ കാലാവസ്ഥയാണ് കൊച്ചിയിലും എന്നതിനാൽ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടില്ല. പാസിങ് ഗെയിമിലൂന്നിയ ആക്രമണ ഫുട്ബാളാണ് അവലംബിക്കുന്നത്.’’
സാൻറിയാഗോ ഡെനിയ (സ്പെയിൻ കോച്ച്)
‘‘ഞങ്ങൾക്ക് സമ്മർദമൊന്നുമില്ല. ഇതുവരെ ലോകകപ്പ് നേടാത്ത ടീമാണ് ഞങ്ങൾ. ബ്രസീലിെൻറ കിരീടസാധ്യതയിൽ മുമ്പന്മാരും. സ്പെയിനിൽ ഒരാഴ്ചത്തെ ചിട്ടയായ പരിശീലനം കഴിഞ്ഞാണ് ഞങ്ങൾ ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇക്കുറി കിരീടം നേടാനുറച്ചാവും കളത്തിലിറങ്ങുക. ആദ്യമത്സരംതന്നെ ജയത്തോടെ തുടങ്ങണം. ചില മേഖലകളിൽ ടീം മുന്നേറാനുണ്ട്. അതിൽ ശ്രദ്ധവെക്കും.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.