മുംബൈ: അവരെത്തി. മലയാളം സ്വന്തം ടീമിനെ പോലെ നെഞ്ചേറ്റി കാത്തിരിക്കുന്ന ബ്രസീലിയൻ മഞ്ഞപ്പട. തോൽവിയറിയാതെ ലാറ്റിനമേരിക്കൻ അണ്ടർ 17 കിരീടമണിഞ്ഞ കരുത്തുമായാണ് വരവ്. ചൊവ്വാഴ്ച പുലർച്ചെ മുംബൈയിൽ പറന്നിറങ്ങിയ ടീം വൈകീട്ട് അന്തേരിയിലെ മുംബൈ ഫുട്ബാൾ അരീനയിലിറങ്ങി പരിശീലനവും നടത്തി. വ്യാഴാഴ്ച ഇതേ മൈതാനത്ത് ന്യൂസിലാൻഡുമായി സൗഹൃദ മത്സരവും കഴിഞ്ഞ് കാത്തിരിക്കുന്ന മലയാളി ആരാധകരുടെ നടുവിലേക്ക്. അതിനു മുമ്പായി ‘വണ്ടർകിഡ്’ വിനീഷ്യസ് ജൂനിയർ ടീമിനൊപ്പം ചേരും. കപ്പ് തന്നെയാണ് പരിശീലകൻ കാർലോസ് അമാഡ്യൂവിെൻറ കുട്ടികളുടെ ലക്ഷ്യം. 1997,99,2003 ൽ നടന്ന അണ്ടർ 17 ലോകകപ്പ് മത്സരങ്ങളിലെ ജേതാക്കളാണ് ബ്രസീൽ. നാലാം കിരീടം തേടിയുള്ള പോരാട്ടത്തിൽ ആദ്യ കളി ഒക്ടോബർ ഏഴിന് കൊച്ചിയിൽ കരുത്തരായ സ്പെയിനിന് എതിരെ. നൈജർ, ഉത്തര കൊറിയ എന്നിവരാണ് ഗ്രൂപ്പ് ‘ഡി’യിലെ മറ്റ് ടീമുകൾ. ഉത്തര കൊറിയയുമായി കൊച്ചിയിൽ കൊമ്പ് കോർക്കുന്ന ബ്രസീൽ നൈജറിനെ ഗോവയിൽ നേരിടും.
ലാറ്റിനമേരിക്കൻ കപ്പിൽ ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. ഒമ്പതിൽ ഏഴും ജയിച്ച മഞ്ഞപ്പട രണ്ട് സമനില വഴങ്ങി. ചാമ്പ്യൻഷിപ്പിൽ ഏഴ് ഗോൾ നേടിയ വിനീഷ്യസും ഗോളുകളിലേക്ക് പാസ് നൽകിയ അലൻ ഡിസൂസയിലുമാണ് ബ്രസീലിയൻ പ്രതീക്ഷ. ബ്രസീൽ മുൻനിര ക്ലബായ െഫ്ലമിങ്ങോയുെട മുൻനിരയിൽ ഗോളടിച്ചു കൂട്ടുന്ന വിനീഷ്യസ് റയൽ മഡ്രിഡുമായി വൻ തുകയിൽ കരാറിൽ ഒപ്പിട്ട ശേഷമാണ് ഇന്ത്യയിെലത്തിയത്. ടൂർണമെൻറിനുള്ള ന്യൂസിലൻഡ്, കൊളംബിയ, തുർക്കി ടീമുകൾ ഇതിനകം ഇന്ത്യയിലെത്തി.
ഇൗ വരവ് കിരീടമണിയാൻ –ബ്രസീൽ കോച്ച് 14 വർഷത്തെ കിരീട വരൾച്ചക്ക് കൊൽക്കത്ത സാൾട്ട് ലേക്കിലെ പുൽമൈതാനിയിൽ അന്ത്യം കുറിക്കുമെന്ന് ബ്രസീൽ അണ്ടർ17 കോച്ച് കാർലോസ് അമാഡിയോ. ‘കൊൽക്കത്തയുടെ ഫുട്ബാൾ ഭ്രാന്തിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. നേരത്തെ അവിടെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഏറെ പ്രതാപമുള്ള സാൾട്ട്ലേക് സ്റ്റേഡിയത്തെയും അറിയാം. ഫൈനൽ സ്വപ്നം കണ്ടപ്പോഴെല്ലാം സാൾട്ട് ലേക്കിൽ കിരീടമണിയുന്നതായിരുന്നു മോഹം’ - ടീമിനൊപ്പം മുംബൈയിലെത്തിയ കാർലോസ് അമാഡിയോ പറയുന്നു.
2003ന് ശേഷം ആറ് ലോകകപ്പിലും കിരീടമില്ലാതെ മടങ്ങിയ ബ്രസീൽ ഇന്ത്യൻ മണ്ണിൽ കിരീടവരൾച്ച അവസാനിപ്പിക്കാനാണ് പത്തു ദിനം മുേമ്പ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ ഫുട്ബാളിനെ കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹം വെളിപ്പെടുത്തി. ‘ജനസംഖ്യയിൽ മുൻനിരയിലുള്ള ഇന്ത്യൻ ഫുട്ബാളിന് സമ്പന്നമായൊരു ചരിത്രം സൃഷ്ടിക്കാനാവും. ഇന്ത്യക്കാരുടെ ശരീര പ്രകൃതി ഫുട്ബാളിന് വഴങ്ങുന്നതാണ്. ബ്രസീലിയൻ ഫുട്ബാളിെൻറ പ്രഫഷനലിസം ഇന്ത്യ ഗൃഹപാഠമാക്കണമെന്നാണ് എെൻറ ഉപദേശം.
പരിശീലന മത്സരങ്ങൾക്ക് സൗജന്യ പ്രവേശനം ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരിശീലന മത്സരങ്ങളിൽ കാണികൾക്ക് സൗജന്യ പ്രവേശനം. അന്ധേരിയിലെ മുംബൈ ഫുട്ബാൾ അറീനയിൽ നടക്കുന്ന ബ്രസീൽ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകളുടെ പരിശീലന മത്സരങ്ങളിലേക്കാണ് കാണികൾക്ക് പ്രവേശനം സൗജന്യമാക്കിയത്. ബ്രസീൽ-ന്യൂസിലൻഡ് മത്സരം വ്യാഴാഴ്ച അഞ്ചിനും, ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരം ഒക്ടോബർ ഒന്നിന് അഞ്ച് മണിക്കും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.