കൊച്ചി: അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിയൻ ടീമിലെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ഇത്തവണ ലോകകപ്പിനെത്തില്ല. താരത്തെ വിട്ടുനല്‍കാന്‍ ക്ലബ് തയാറാകാത്തതാണ് കാരണം. ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയിൽനിന്നു സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിരുന്നു. താരത്തെ ലോകകപ്പിനയക്കേണ്ടെന്ന് റയലും ഫ്ലെമിംഗോയും തമ്മിൽ ധാരണയിലെത്തി. ഏകദേശം, 45 ദശലക്ഷം യൂറോ (ഏകദേശം 346 കോടി രൂപ) നൽകിയാണ് 17കാരനായ വിനീഷ്യസിനെ റയൽ സ്വന്തമാക്കിയത്.
ഇന്ത്യയിൽ നടക്കുന്ന പ്രഥമ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമായ താരമാകുമെന്ന് ഫുട്ബാൾ ലോകം കരുതിയ താരമാണ് വിനീഷ്യസ് ജൂനിയർ. താരത്തിൻെറ പ്രകടനം നേരിട്ടു കാണാനുള്ള അവസരം ഇന്ത്യയിലെ ആരാധകർക്ക് ഇതോടെ നഷ്ടമായി.ബ്രസീലിൻെറ ഹോം ഗ്രൗണ്ട് കൊച്ചിയിലായതിനാൽ പ്രത്യേകിച്ചും മലയാളികൾക്ക് നിരാശാജനകമായ വാർത്തയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.