ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘ഡി’യിൽ ബാഴ്സലോണക്ക് നോക്കൗട്ട് ടിക്കറ്റ് ഒരു ജയം മാത്രമകലെ. മൂന്നിൽ മൂന്നും ജയിച്ച് അജയ്യരായി തുടരുന്ന ബാഴ്സലോണ ഇന്ന് ഗ്രീസിലെ ഒളിമ്പിയാകോസിനെ തോൽപിച്ചാൽ പ്രീക്വാർട്ടർ ഉറപ്പിക്കും. മൂന്നു മത്സരങ്ങളും തോറ്റ് പുറത്താകലിെൻറ വക്കിലുള്ള ഒളിമ്പിയാകോസ് സ്വന്തം തട്ടകത്തിൽ എന്തു തന്ത്രങ്ങൾ ഒരുക്കിയും ജയിക്കാനുള്ള ഒരുക്കത്തിലാണ്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ബൂട്ടുകളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. യുവേഫ പോരാട്ടങ്ങളിൽ നൂറുഗോളുകൾ തികച്ച മെസ്സിക്ക്, ചാമ്പ്യൻസ് ലീഗിൽ മാത്രമായി സെഞ്ച്വറി തികക്കാൻ ഇനി മൂന്നു ഗോൾ മതി. കഴിഞ്ഞ മത്സരത്തിൽ ഒളിമ്പിയാകോസിനെ ന്യൂ കാമ്പിൽ നേരിട്ടപ്പോൾ 3-1നായിരുന്നു കറ്റാലന്മാരുെട ജയം. എന്നാൽ, ഇൗ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടി വന്ന ജെറാഡ് പിെക്വക്ക് ഇന്ന് കളത്തിലിറങ്ങാനാവില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവൻറസ് സ്േപാർട്ടിങ് സിപിയെ നേരിടും.
പി.എസ്.ജി x ആൻഡർലെഷ്റ്റ് ബാഴ്സയെപോെലതന്നെ പി.എസ്.ജിക്കും നോക്കൗട്ട് ടിക്കറ്റുറപ്പിക്കാൻ ഒരു ജയം മാത്രം മതി. ബയേൺ മ്യൂണിക്കിനെയടക്കം തകർത്തു വിട്ട് ഗ്രൂപ് ‘ബി’യിൽ കുതിക്കുന്ന ഫ്രഞ്ച് കരുത്തർ മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾേപാലും വഴങ്ങാതെ ഇതുവരെ അടിച്ചു കൂട്ടിയത് 12 ഗോളുകൾ. സെൽറ്റിക് (5-0), ബേയൺ (3-0) ആൻഡർലെഷ്റ്റ് (4-0) എന്നിവരെ തകർത്താണ് പി.എസ്.ജിയുടെ കുതിപ്പ്. ഇത്തവണ ആൻഡർലെഷ്റ്റ് പി.എസ്.ജിയുടെ തട്ടകത്തിലേക്ക് എത്തുേമ്പാൾ നെയ്മർ-കവാനി-എംബാപ്പെ ത്രയങ്ങൾ ബെൽജിയം ക്ലബിെൻറ കഥകഴിക്കുമെന്നുറപ്പാണ്.
ഇൗ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബയേൺമ്യൂണിക് സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനെ നേരിടും. ഒരു തോൽവിയും രണ്ടു ജയവുമായി ആറു പോയേൻറാടെ ബയേൺ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ് ‘എ’യിലെ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് പോർചുഗീസ് ക്ലബ് ബെൻഫികയെ എതിരിടുേമ്പാൾ, ഗ്രൂപ് ‘സി’യിൽ ചെൽസി റോമയെയും അത്ലറ്റികോ മഡ്രിഡ് ക്വാർബർഗിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.