മഡ്രിഡ്: അത്ലറ്റികോയുടെ മൂന്ന് കരുത്തുറ്റ പ്രതിരോധ വന്മതിലുകളെ കബളിപ്പിച്ച് കരീം ബെൻസേമ നൽകിയ പാസ് ഇസ്കോ വലയിലാക്കിയേതാടെ സിമിയോണിയുടെ തന്ത്രങ്ങൾ അവസാനിച്ചിരുന്നു. ആദ്യ പാദത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ 4-2െൻറ അഗ്രഗേറ്റ് സ്കോറുമായി സിനദിൻ സിദാനും സംഘവും ഫൈനലിൽ. ഇതോടെ മൂന്നാം തവണയും അത്ലറ്റികോ മഡ്രിഡിന് മുന്നിൽ നാട്ടുകാരായ റയൽ മഡ്രിഡ് വില്ലന്മാരായി. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഫൈനലിലായിരുന്നു കപ്പിനും ചുണ്ടിനുമിടയിൽ കിരീടം വീണുപോയതെങ്കിൽ ഇത്തവണ സെമിയിൽതന്നെ റയൽ മഡ്രിഡ് വിലങ്ങുതടിയായി. 15ാം യൂറോപ്യൻ കപ്പ് ഫൈനലിനായി റയൽ മഡ്രിഡ് വെയിൽസിലെ കാർഡിഫിൽ ഇറ്റാലിയൻ വമ്പന്മാരായ യുവൻറസുമായി ജൂൺ മൂന്നിന് ഏറ്റുമുട്ടും. ഫൈനൽ കാണാതെ പുറത്തായെങ്കിലും വിസെൻറ കാൾെഡറോൺ സ്റ്റേഡിയത്തിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയത്തോടെ വിടപറഞ്ഞെന്ന് അത്ലറ്റിക്കോക്ക് ആശ്വസിക്കാം.
തുടക്കം അത്ലറ്റികോക്ക്
റയൽ മഡ്രിഡിനെതിരെ എന്നും ഉൗർജമാവാഹിച്ച് കളി പുറത്തെടുക്കുന്നവരാണ് അത്ലറ്റികോ. സാൻറിയാഗോ ബെർണബ്യൂവിൽ ആദ്യ പാദത്തിൽ മൂന്ന് ഗോളുകൾക്ക് തോറ്റപ്പോഴും തിരിച്ചുവരവ് ഉറപ്പിച്ചായിരുന്നു വിസെൻറ കാൾെഡറോണിൽ അത്ലറ്റികോ കളി പുറത്തെടുത്തത്. ആദ്യ ഘട്ടങ്ങളിലെ കളി കണ്ടപ്പോൾ ആരാധകർ ഉറപ്പിച്ചതായിരുന്നു ഇത്. പരുക്കൻ അടവുകളോടെയാണ് ഇരു ടീമുകളും പന്ത് തട്ടിത്തുടങ്ങിയത്. നാലാം മിനിറ്റിൽ അത്ലറ്റികോയുടെ ഫിലിപ് ലൂയിസിനെ ഫൗൾ ചെയ്തതിന് ഡാനിലോക്ക് മഞ്ഞക്കാർഡ്. രണ്ടു മിനിറ്റ് കഴിഞ്ഞില്ല, ഇസ്േകായെ കൈകൊണ്ട് മുഖത്തടിച്ച സ്റ്റീഫൻ സാവിച്ചിനും കാർഡ് കിട്ടി. അത്ലറ്റികോയുടെ ആക്രമണങ്ങൾക്ക് വേഗവും മൂർച്ചയും ഏറിക്കൊണ്ടിരിക്കെ, 12ാം മിനിറ്റിൽ റയൽ ഞെട്ടി.
കോക്കെയെടുത്ത േകാർണർ ശരവേഗത്തിൽ സോൾ നീഗസ് കെയ്ലർ നവാസിനെ സാക്ഷിയാക്കി വലയിലേക്ക് തള്ളിക്കയറ്റി. തകർപ്പൻ കളിപുറത്തെടുത്ത അത്ലറ്റികോ മഡ്രിഡിന് അർഹിച്ച ഗോൾ. ആദ്യ പാദത്തിൽ വഴങ്ങിയ മൂന്ന് ഗോളുകളിൽ ഒന്ന് തിരിച്ചടിച്ചു. അരലക്ഷത്തിലധികമുള്ള അത്ലറ്റികോ മഡ്രിഡ് ആരാധകരുടെ ആർപ്പുവിളികൾ കെട്ടടങ്ങിയിരുന്നില്ല. മൂന്നു മിനിറ്റുകൾക്കുള്ളിൽ റയലിെൻറ വല വീണ്ടും കുലുങ്ങി. ഇത്തവണ െപനാൽറ്റിയാണ് അത്ലറ്റിക്കോക്ക് തുണയായത്. ഫെർണാേണ്ടാ ടോറസിെൻറ ഗോൾശ്രമത്തിന് റയൽ ഡിഫൻഡർ റാഫേൽ വരാനെ തടയിടാൻ ശ്രമിച്ചപ്പോൾ റഫറി വിസിലൂതിയത് നേരെ െപനാൽറ്റി പോയൻറിലേക്കായിരുന്നു. കിക്കെടുത്ത അേൻറായിൻ ഗ്രീസ്മാന് പിഴച്ചില്ല. ഗോളി കെയ്ലർ നവാസിെൻറ കൈകളിൽ തട്ടി പന്ത് വലകുലുക്കി. ഇതോടെ തിരിച്ചുവരവ് കോച്ച് സിമിയോണി സ്വപ്നം കണ്ടു.
ബെൻസേമ+ക്രൂസ്+ഇസ്കോ= ഗോൾ
രണ്ടുഗോൾ വഴങ്ങി പ്രതിരോധത്തിലായ റയൽ മഡ്രിഡ്, ക്രിസ്റ്റ്യാനോ-ഇസ്കോ-ബെൻസേമ മുന്നേറ്റനിരകളിലൂടെ തിരിച്ചടിശ്രമങ്ങൾ നടന്നുകൊണ്ടേയിരുന്നു. 42ാം മിനിറ്റിൽ കളി മാറി. ഇടതുവിങ്ങിലെ കോർണർ പോയൻറിനരികിൽനിന്നും അത്ലറ്റികോയുടെ പെനാൽറ്റിബോക്സിലേക്ക് കടക്കാനുള്ള കരീം ബെൻസേമയുടെ ശ്രമം. മുന്നിലുള്ളത് ഡീഗോ ഗോഡിൻ-സാവിച്ച്-ഹൊസെ ജീമൻസ്. മൂവരെയും ഡ്രിബ്ലിങ്ങിലൂടെ മറികടക്കാൻ മാത്രം മിടുക്ക് ബെൻസേമയുടെ കൈവശമില്ലായെന്ന് റയൽ മഡ്രിഡ് ആരാധകർപോലും വിശ്വസിച്ചിരിക്കാം. എന്നാൽ, ഫ്രഞ്ച് താരത്തിെൻറ കാലുകളിൽ മാന്ത്രികത വിരിഞ്ഞു. മൂവരെയും മറികടന്ന് ക്രൂസിന് നൽകിയ പന്ത് അതിവേഗത്തിൽ അടിച്ചെങ്കിലും യാൻ ഒബ്ലക് തടുത്തിട്ടു.
എന്നാൽ, പെന്തത്തിയത് ഇസ്കോയുടെ മുന്നിലേക്ക്. ഇത്തവണ ഷോട്ട് തടുക്കാൻ കഴിയാതിരുന്നതോടെ പന്ത് വലയിലായി. ഇസ്കോയുടെ ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ ഗോൾ. മഡ്രിഡിന് എേവഗോളിെൻറ കരുത്ത് കിട്ടിയ നിമിഷമായിരുന്നു ഇത്. വിജയത്തിലേക്ക് മൂന്ന് ഗോളുകൾ ഇനിയും വേണമെന്ന് ബോധ്യപ്പെട്ട അത്ലറ്റികോക്ക് രണ്ടാം പകുതിയിൽ ഒന്നും ചെയ്യാനായില്ല. ഇതോടെ തുടർച്ചയായ മൂന്നാം തവണയും റയൽ ഫൈനലിലേക്ക്.
കലാശപ്പോരിൽ തുല്യ ശക്തികൾ
ബാഴ്സലോണ കഴിഞ്ഞാൽ റയൽ മഡ്രിഡ് ഏറ്റവുംകൂടുതൽ ഭയക്കുന്ന ടീമുകളിലൊന്നാണ് യുവൻറസ്. ജൂൺ മൂന്നിന് കാർഡിഫിെൻറ പുൽമൈതാനിയിൽ ചാമ്പ്യൻസ് ലീഗ് പിടിക്കാൻ യുവൻറസിനെ നേരിടുേമ്പാൾ കാര്യങ്ങളൊന്നും അത്ര എളുപ്പത്തിലാവില്ലെന്ന് സിനദിൻ സിദാന് നന്നായറിയാം. സ്പെയിനിലെ രാജാക്കന്മാർ യുവൻറസിനോട് മുട്ടാൻ ചാമ്പ്യൻസ് ലീഗിൽ എത്തിയപ്പോഴെല്ലാം അവർ ഞെട്ടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ 2015ലെ ചാമ്പ്യൻസ് ലീഗ് സെമിയിലാണ് റയലിനെ യുവൻറസിെൻറ യുവനിര തുരത്തിയത്.
ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 2-1ന് റയലിനെ തോൽപിച്ച യുവൻറസ് സാൻറിയാഗോ ബെർണബ്യൂവിലെത്തി സമനിലപിടിച്ച് ഫൈനലിലേക്ക് കുതിച്ചു. 21ാം നൂറ്റാണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളിൽ അഞ്ചിലും ജയം യുവൻറസിനൊപ്പം നിന്നു.
രണ്ടെണ്ണം സമനിലയിലായപ്പോൾ മൂന്നെണ്ണത്തിൽ മാത്രമാണ് റയലിന് വിജയം കണ്ടെത്താനായത്. എന്നാൽ, കലാശപ്പോരിലെ കണക്കിൽ റയലിനാണ് മേൽക്കെ. ഫൈനലിൽ ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും കപ്പടിച്ചത് റയലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.