ബ്ര​സീ​ലി​ന്​ ക​ലി​പ്പ​ട​ക്ക​ണം, ക​പ്പ​ടി​ക്ക​ണം

റെ​ക്കോ​ഡ് ലോ​ക​ക​പ്പ്​ ജേ​താ​ക്ക​ളാ​ണ് ബ്ര​സീ​ൽ. ഒ​രു​കാ​ല​ത്ത്​ ഫു​ട്ബാ​ളി​​െൻറ പ​ര്യാ​യ​വും അ​വ​രാ​യി​രു​ന്നു. ക​ളി​ക്ക​ള​ത്തി​ൽ ചി​ത്രം വ​ര​ച്ചു​കൊ​ണ്ട്  മ​നു​ഷ്യ​മ​ന​സ്സു​ക​ളെ ഉ​ന്മാ​ദ​ത്തി​​െൻറ പാ​ര​മ്യ​ത​യി​ൽ എ​ത്തി​ച്ച നി​ര​വ​ധി ഫു​ട്ബാ​ൾ ന​ർ​ത്ത​ക​രെ​യും അ​വ​ർ കാ​ല​ത്തി​നു സ​മ്മാ​നി​ച്ചു. പെ​ലെ, ദീ​ദി, വാ​വ, ഗ​രി​ഞ്ച എ​ന്നീ പേ​രു​ക​ളൊ​ക്കെ യു​ഗാ​ന്ത​ര​ങ്ങ​ളോ​ളം കാ​യി​ക​പ്രേ​മി​ക​ളു​ടെ നാ​വി​ൻ​തു​മ്പി​ലെ മാ​ധു​ര്യ​മാ​യി​രു​ന്നു. ഓ​ർ​മി​ക്കാ​നും ഒാ​മ​നി​ക്കാ​നും  ഒ​രു​പാ​ട് മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​വ​ർ​ക്ക്​ സ്വ​ന്തം മ​ണ്ണി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടു ലോ​ക​ക​പ്പു​ക​ളും ന​ടു​ങ്ങു​ന്ന  ഓ​ർ​മ​ക​ളാ​യി​രു​ന്നു. 1950ൽ ​ക​ലാ​ശ​ക്ക​ളി​ക്ക്​ നി​ന​ച്ചി​രി​ക്കാ​തെ അ​യ​ൽ​ക്കാ​രാ​യ ഉ​റു​ഗ്വാ​യ്​​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി. അ​തി​ലും ഭ​യാ​ന​ക​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ സെ​മി​ഫൈ​ന​ലി​ൽ ജ​ർ​മ​നി​യോ​ടേ​റ്റ 7-1​െൻ​റ ദ​യ​നീ​യ തോ​ൽ​വി. അ​ത് മ​റ​ക്കു​വാ​നും പ​ക​വീ​ട്ടു​വാ​നും ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ ടീ​മാ​യി റ​ഷ്യ​യി​ലെ​ത്തു​ന്ന​ത്. യോ​ഗ്യ​ത റൗ​ണ്ടി​ൽ 41 ഗോ​ള​ടി​ച്ച്​ മേ​ഖ​ല​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​യി​രു​ന്നു. 

നൂ​റ്റാ​ണ്ടു​ക​ളോ​ളം പോ​ർ​ചു​ഗീ​സ് കോ​ള​നി​യാ​യി​രു​ന്ന ബ്ര​സീ​ലി​ൽ കാ​ൽ​പ​ന്തു​ക​ളി എ​ത്തി​ച്ച​ത്​ പ​റ​ങ്കി​ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​ദ്യ കാ​ല​ങ്ങ​ളി​ലെ വി​ശ്വാ​സം. എ​ന്നാ​ൽ, സ്കോ​ട്ട്ല​ൻ​ഡി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഒ​രു പ്ര​വാ​സി തോ​മ​സ് ഡോ​ണോ​ഹേ ആ​യി​രു​ന്നു ബ്ര​സീ​ലി​ൽ ഫു​ട്​​ബാ​ളി​നെ അ​വ​ത​രി​പ്പി​ച്ച​ത്. മ​റു​നാ​ട്ടി​ൽ ക​ണ്ട അ​തേ മാ​തൃ​ക​യി​ൽ വ​ര​ച്ചു​ണ്ടാ​ക്കി​യ ഒ​രു ക​ളി​ക്ക​ള​ത്തി​ൽ ​േതാ​മ​സ്​ ഡോ​ണോ​ഹേ ആ​ദ്യ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ന്​ 1894ൽ ​കി​ക്കോ​ഫ്​ കു​റി​ച്ചു. പു​തു കാ​യി​ക ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള കു​തി​പ്പാ​യി അ​തു​മാ​റി. കാ​ൽ​പ​ന്തു ക​ളി​ക്കു​ള്ള എ​ല്ലാ പു​ര​സ്‌​കാ​ര​ങ്ങ​ളും ബ്ര​സീ​ലി​നൊ​പ്പ​മെ​ത്തി. ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​വും കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പും ലോ​ക​ക​പ്പു​മൊ​ക്കെ. 

1500ൽ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ഴി​തേ​ടി സ​മു​ദ്ര യാ​ത്ര  ന​ട​ത്തി​യ പെ​ഡ്രോ അ​ൽ​വാ​രെ​സ് ക​ബ്രാ​ൾ ചെ​ന്നി​റ​ങ്ങി​യ ഇ​ട​മാ​ണ് സാ​ൽ​വ​ഡോ​റി​നും റി​യോ​ക്കു​മി​ട​യി​ലെ ഇ​ന്ന​ത്തെ ബ്ര​സീ​ൽ. അ​വ​ർ ചെ​ന്നി​റ​ങ്ങി​യ ഇ​ട​ത്തി​നു ന​ൽ​കി​യ പേ​രാ​യി​രു​ന്നു ജ​നു​വ​രി​യു​ടെ തീ​രം എ​ന്ന​ർ​ഥ​മു​ള്ള ‘റി​യോ ​െഡ ​ജ​നീ​റോ’. 

ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ്​ സാം​ബാ
പ്ര​ധാ​ന സ്പോ​ർ​ട്സ്  ഫു​ട്ബാ​ൾ ആ​ണെ​ങ്കി​ലും ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്ന മ​റ്റൊ​രു കാ​യി​ക വി​നോ​ദ​മാ​ണ് ‘ക​പൊ​രി​യാ’. ന​മ്മു​ടെ ക​ള​രി​പോ​ലെ ഒ​രു കാ​യി​കാ​ഭ്യാ​സ പ്ര​ക​ട​നം. ച​ടു​ല​മാ​യ നൃ​ത്ത​ചു​വ​ടു​ക​ളു​ടെ സ​മ​ന്വ​യം കൂ​ടി​യാ​ണ​ത്. വോ​ളി​ബാ​ളി​ലും ബീ​ച്ച്​ വോ​ളി​ബാ​ളി​ലും ലോ​ക ജേ​താ​ക്ക​ൾ കൂ​ടി​യാ​ണ്​ ബ്ര​സീ​ൽ.

ഇ​തു​വ​രെ​യു​ള്ള എ​ല്ലാ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ക​യും അ​ഞ്ചു​ത​വ​ണ വി​ജ​യി​ക​ളാ​വു​ക​യും  ചെ​യ്ത ബ്ര​സീ​ൽ, ക​ഴി​ഞ്ഞ സെ​മി​ഫൈ​ന​ലി​ലെ ന​ടു​ങ്ങു​ന്ന ഓ​ർ​മ​ക​ൾ മ​റ​ന്നു​കൊ​ണ്ട് ഇ​ത്ത​വ​ണ ലാ​റ്റി​ന​മേ​രി​ക്ക​ൻ യോ​ഗ്യ​ത ഗ്രൂ​പ്പി​ൽ ആ​ക​ർ​ഷ​ക​മാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി റ​ഷ്യ​യി​ൽ എ​ത്തു​ന്ന​ത്. ദും​ഗ അ​ട​ക്കം വ​മ്പ​ന്മാ​രാ​യ നി​ര​വ​ധി പ​രി​ശീ​ല​ക​രെ മാ​റി​മാ​റി പ​രീ​ക്ഷി​ച്ചി​ട്ടും പ​ഴ​യ ബ്ര​സീ​ൽ ആ​കാ​ൻ വി​ഷ​മി​ച്ച​വ​ർ പു​തി​യ കോ​ച്ച്​ ടി​റ്റെ​യി​ലൂ​ടെ ദി​ശാ​ബോ​ധം വീ​ണ്ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ചു​വ​ടു​ക​ൾ​ക്ക്​ സാം​ബാ​താ​ളം വ​ന്നു, ക​ളി​ക്ക്​ വീ​ര്യ​വു​മേ​റി. യോ​ഗ്യ​ത റൗ​ണ്ടി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ ഉ​റു​ഗ്വാ​യ്​​യെ​ക്കാ​ൾ 10 പോ​യ​ൻ​റ്​ അ​ധി​കം നേ​ടി അ​വ​ർ ഗ്രൂ​പ്​ ജേ​താ​ക്ക​ളാ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൂ​പ്പ​ർ​താ​രം നെ​യ്മ​ർ ജൂ​ണി​ൽ ചി​കി​ത്സ​യും വി​ശ്ര​മ​വും ക​ഴി​ഞ്ഞു ശ​ക്ത​നാ​യി മ​ട​ങ്ങി​വ​രു​ന്ന​തും കാ​ത്തി​രി​പ്പാ​ണ്​ ആ​രാ​ധ​ക​ലോ​കം. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഫി​ലി​പ് കു​ടീ​ന്യോ, പൗ​ളീ​ന്യോ, ഗ​ബ്രി​യേ​ൽ ജീ​സ​സ്, ഫി​ർ​മീ​ന്യോ എ​ന്നി​വ​ർ​കൂ​ടി ചേ​ർ​ന്നാ​ൽ എ​തി​രാ​ളി​ക​ൾ​ക്ക്​ പി​ടി​പ്പ​തു​പ​ണി​യാ​വും. ബ്ര​സീ​ലി​നു​വേ​ണ്ടി കു​ടീ​ന്യോ ഇ​തു​വ​രെ എ​ട്ടു ഗോ​ളു​ക​ളേ നേ​ടി​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും പൗ​ളീ​ന്യോ​ക്കൊ​പ്പ​മു​ള്ള അ​സാ​ധാ​ര​ണ കോ​മ്പി​നേ​ഷ​ൻ ടീ​മി​ന്​ മി​ക​വാ​ണ്. പി​ൻ​നി​ര​യി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ മാ​ഴ്​​സ​ലോ, ഡാ​നി ആ​ൽ​വ​സ്, തി​യാ​ഗോ സി​ൽ​വ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​മ്പോ​ൾ എ​തി​ർ ടീ​മു​ക​ൾ​ക്ക് ക​ട​ന്നു​ക​യ​റാ​ൻ പ്ര​യാ​സ​മാ​കും. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, കോ​സ്​​റ്റ​റീ​ക, സെ​ർ​ബി​യ എ​ന്നി​വ​രാ​ണ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ അ​വ​ർ​ക്കൊ​പ്പ​മു​ള്ള​ത്. 

അ​പ​മാ​നം മ​റ​ക്കു​വാ​നാ​യി  ക​പ്പു​നേ​ടു​ക എ​ന്ന ദൗ​ത്യം മാ​ത്ര​മേ ടി​റ്റെ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​ള്ളൂ. അ​തി​​െൻറ ഡ്ര​സ്​ റി​ഹേ​ഴ്സ​ൽ ആ​യി​രു​ന്നു ജ​ർ​മ​നി​ക്കെ​തി​രാ​യ സൗ​ഹൃ​ദം. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ത​ങ്ങ​ളെ നാ​ണം കെ​ടു​ത്തി​യ​വ​രെ മ്യൂ​ണി​ക്കി​ലെ​ത്തി കീ​ഴ​ട​ക്കി​യ​ത്​ ബ്ര​സീ​ലു​കാ​രു​ടെ ആ​ത്​​മ​വി​ശ്വാ​സം ഏ​റെ ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു. 

പ്ര​വ​ച​നം
 ഗ്രൂ​പ്​​ റൗ​ണ്ടി​ൽ അ​നാ​യാ​സം.    

ടീം ​പ്ര​ഖ്യാ​പ​നം ര​ണ്ടു ദി​വ​സ​ത്തി​ന​കം; ബ്ര​സീ​ൽ ടീം ​തി​ങ്ക​ളാ​ഴ്​​ച
മോ​സ്​​കോ: ലോ​ക​ക​പ്പി​നു​ള്ള 35 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം തി​ങ്ക​ളാ​ഴ്​​ച. ഇ​തോ​ടെ, വി​ശ്വ​മേ​ള​യി​ൽ പ​ന്തു​ത​ട്ടു​ന്ന 32 ടീ​മു​ക​ളും ത​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക സം​ഘ​ത്തെ ഇ​നി​യു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ പ്ര​ഖ്യാ​പി​ക്കും. ഫി​ഫ നേ​ര​ത്തെ നി​ശ്ച​യി​ച്ച ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മാ​ണി​ത്. 30-35 അം​ഗ സാ​ധ്യ​ത ടീ​മി​നെ മേ​യ്​ 14നും, 23 ​അം​ഗ അ​ന്തി​മ സം​ഘ​ത്തെ ജൂ​ൺ നാ​ലി​നു​മാ​യി ​പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്.

ആ​സ്​​ട്രേ​ലി​യ, ​െഎ​സ്​​ല​ൻ​ഡ്​ ടീ​മു​ക​ൾ നേ​ര​ത്തെ ത​ന്നെ 35 അം​ഗ സം​ഘ​ത്തെ തി​ര​ഞ്ഞെ​ടു​ത്തു. ആ​തി​ഥേ​യ​രാ​യ റ​ഷ്യ വെ​ള്ളി​യാ​ഴ്​​ച​യും പ്ര​ഖ്യാ​പി​ച്ചു. 28 അം​ഗ ടീ​മി​നെ​യും ഏ​ഴ്​ റി​സ​ർ​വ്​ താ​ര​ങ്ങ​ളെ​യു​മാ​ണ്​ കോ​ച്ച്​ സ്​​റ്റാ​നി​സ്ലാ​വ്​ ചെ​ർ​ഷ​സോ​വ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. 28 അം​ഗ ടീ​മി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ്​ റ​ഷ്യ​ക്ക്​ പു​റ​ത്ത്​ ക​ളി​ക്കു​ന്ന​ത്.  ബ്ര​സീ​ലി​​െൻറ 23 അം​ഗ ടീ​മി​നെ ​തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ കോ​ച്ച്​ ടി​റ്റെ അ​റി​യി​ച്ചു. ഇം​ഗ്ല​ണ്ടി​​െൻറ അ​ന്തി​മ ടീ​മി​നെ മേ​യ്​ 17ന്​ ​കോ​ച്ച്​ ഗാ​രെ​ത്​ സൗ​ത്​ ​ഗെ​യ്​​റ്റ്​ പ്ര​ഖ്യാ​പി​ക്കും.   
 

Tags:    
News Summary - World Cup Russia, Brazil - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.