ഭുവനേശ്വർ: ലോക ഹോക്കി ലീഗിൽ പൂൾ മത്സരങ്ങളെല്ലാം ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയ ബെൽജിയത്തെ അട്ടിമറിച്ച് ഇന്ത്യ സെമിയിൽ. ഷൂട്ടൗട്ട് വരെ നീണ്ട ആവേശേപ്പാരിൽ ശക്തരായ ബെൽജിയത്തെ 3-2ന് തോൽപിച്ചാണ് പൂൾ റൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാത്ത ആതിഥേയരുടെ കുതിപ്പ്.
നിശ്ചിത സമയം 3-3ന് സമനിലയിൽ പിരിഞ്ഞതോടെയാണ് സെമിഫൈനലിസ്റ്റുകൾക്കായി കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അഞ്ചു കിക്കുകളിൽ ഇരു ടീമുകളും 2-2ന് സമനിലയിലായി. ഇതോടെ കളി സഡൻഡെത്തിലേക്ക് നീങ്ങി. ഹർമൻപ്രീത് സിങ് ഗോളാക്കിയപ്പോൾ, ബെൽജിയത്തിെൻറ ആർതുർ വാൻ ഡോറൻ ഇന്ത്യൻ ഗോളി ആകാശ് ചിക്തെക്കു മുമ്പിൽ പിഴക്കുകയായിരുന്നു.
പൂൾ മത്സരങ്ങളിലെ പിഴവുകൾ തിരുത്തിയാണ് ഇന്ത്യ ക്വാർട്ടറിൽ ശക്തരായ ബെൽജിയത്തിനെതിരെ കളിച്ചത്. പൂർണ ആക്രമണം അഴിച്ചുവിട്ട ഇന്ത്യക്ക്, ഗുർജന്ത് സിങ്(31ാം മിനിറ്റ്), ഹർമൻപ്രീത് സിങ്(35), രുപീന്ദർപാൽ സിങ് (46) എന്നിവരാണ് ഗോൾനേടിയത്. സ്പെയ്നിനെ 4-1ന് തോൽപിച്ച് ആസ്ട്രേലിയയും സെമിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.