ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീമിന്റെ വിജയം ഒ​ളി​മ്പി​ക്സി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഴു​വ​ൻ താ​ര​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​നം -പി.​ആ​ർ. ശ്രീ​ജേ​ഷ്

ബം​ഗ​ളൂ​രു: ട്വ​ന്റി20 ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീം ​ന​ൽ​കു​ന്ന​ത് എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​മു​ള്ള വി​ജ​യ​മ​ന്ത്ര​മാ​ണെ​ന്ന് ഒ​ളി​മ്പി​ക്സി​നൊ​രു​ങ്ങു​ന്ന ഹോ​ക്കി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷ്. ‘ഒ​രി​ക്ക​ലും വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്കു​ക, അ​വ​സാ​ന നി​മി​ഷം വ​രെ പോ​രാ​ടു​ക, അ​തി​നു മു​മ്പ് ആ​ഘോ​ഷി​ക്കാ​തി​രി​ക്കു​ക’-​ഇ​താ​ണ് ഇ​ന്ത്യ​ൻ ടീം ​ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്ന് ശ്രീ​ജേ​ഷ് പ​റ​ഞ്ഞു.

15ാം ഓ​വ​ർ​വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യ​ത്തി​​​ന​രി​കി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ടീം ​പ്ര​തീ​ക്ഷ കൈ​വി​ട്ടി​ല്ല. പ​രാ​ജ​യ​ത്തി​​​​ന്റെ വ​ക്കി​ൽ​നി​ന്ന് ഇ​ന്ത്യ വി​ജ​യം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു -ശ്രീ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഹോ​ക്കി ടീ​മി​ന് മാ​ത്ര​മ​ല്ല, ഒ​ളി​മ്പി​ക്സി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഴു​വ​ൻ താ​ര​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​ന​മാ​ണ് ഇ​ന്ത്യ​യു​ടെ ച​രി​ത്ര വി​ജ​യം. ഒ​ടു​ക്കം​വ​രെ പോ​രാ​ടി​യാ​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ഒ​ളി​മ്പി​ക്സി​ൽ ഇ​ക്കാ​ര്യം താ​ൻ ഓ​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Indian cricket team motivating every sports stars -PR Sreejesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.