ഐ.പി.ടി.എല്‍ രണ്ടാം സീസണില്‍നിന്ന് ദ്യോകോവിച് പിന്മാറി

കോബ്, ജപ്പാന്‍: ബുധനാഴ്ച തുടങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ടെന്നിസ് ലീഗില്‍(ഐ.പി.ടി.എല്‍) നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് പിന്മാറി. മത്സരങ്ങളുടെ ആധിക്യം കാരണമുണ്ടായ ക്ഷീണംമൂലമാണ് സിംഗപ്പുര്‍ സ്ളാമേഴ്സിന്‍െറ താരമായ ദ്യോകോവിച് പിന്മാറിയത്. ഒന്നാം സീസണില്‍ യു.എ.ഇ റോയല്‍സിന്‍െറ താരമായിരുന്നു ദ്യോകോവിച്. ഈ വര്‍ഷവും കളിക്കാന്‍ ആഗ്രഹിച്ചെങ്കിലും സാധ്യമാകാത്ത നിലയിലാണെന്ന് ദ്യോകോവിച് പറഞ്ഞു. അടുത്ത വര്‍ഷം തിരികെയത്തെുമെന്നും താരം പറഞ്ഞു. ദ്യോകോവിചിന് പകരം ആന്‍ഡി മറെയെയും സ്റ്റാനിസ്ളാവ് വാവ്റിങ്കയെയും ടീമില്‍ ഉള്‍പ്പെടുത്തി.ഐ.പി.ടി.എല്ലില്‍ മറെക്ക് ഇത് രണ്ടാം സീസണാണ്. വാവ്റിങ്കക്ക് അരങ്ങേറ്റവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.