ദ്യോകോവിച്ചിന് സീസണിലെ ഒമ്പതാം കിരീടം


ഷാങ്ഹായ്: സീസണിലെ ഒമ്പതാം കിരീടവുമായി ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്. ഷാങ്ഹായ് മാസ്റ്റേഴ്‌സ് ഫൈനലില്‍ ഫ്രഞ്ചുതാരം ജോ വില്‍ഫ്രഡ് സോംഗയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ദ്യോകോവിച് സീസണിലെ കിരീടനേട്ടം ഒമ്പതിലത്തെിച്ചത്. സ്‌കോര്‍ 62, 64. യു.എസ് ഓപണ്‍ കിരീടമണിഞ്ഞ ദ്യോകോവിച്ചിന്റെ തുടര്‍ച്ചയായ 17ാം വിജയംകൂടിയായി ചൈനീസ് മണ്ണില്‍. സെമിയില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ വീഴ്ത്തിയാണ് ദ്യോകോവിച് ഫൈനലിലത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.