സിംഗപ്പൂര്‍: ലോക വനിത ഡബ്ള്‍സ് ടെന്നിസില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഡബ്ള്യു.ടി.എ ഫൈനല്‍സില്‍ കിരീടപ്പോരാട്ടത്തിന്. സെമിയില്‍ ചൈനീസ് തായ്പേയ്യുടെ ചാന്‍ ഹാവോ ചിങ്-ചാന്‍ യങ്ജാന്‍ സഖ്യത്തെ 6-4, 6-2ന് തോല്‍പിച്ചാണ് ഈ വര്‍ഷത്തെ തങ്ങളുടെ 10ാം ഫൈനലിലേക്ക് ഇന്തോ-സ്വിസ് ജോടി മുന്നേറിയത്. ഒമ്പതാം കിരീടമാണ് ഒന്നാം നമ്പര്‍ സഖ്യത്തിന്‍െറ ലക്ഷ്യം. സെമി ജയത്തോടെ തുടര്‍ച്ചയായ ജയങ്ങളുടെ എണ്ണം 21ലേക്ക് ഉയര്‍ത്താനും സാനിയ-മാര്‍ട്ടിന സഖ്യത്തിനായി.
സിംഗ്ള്‍സ് ഫൈനലില്‍, പോളണ്ടിന്‍െറ അഗ്നിയേസ്ക റഡ്വാന്‍സ്കയും ചെക്കിന്‍െറ പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും. മൂന്നാം സീഡ് മരിയ ഷറപോവയെ സെമിയില്‍ 6-3, 7-6 (7-3)ന് തകര്‍ത്താണ് ക്വിറ്റോവ ഫൈനലിലത്തെിയത്. സ്പാനിഷ് രണ്ടാം സീഡ് ഗര്‍ബീന്‍ മുഗുരുസയെ 6-7 (5-7), 6-3, 7-5ന് വീഴ്ത്തിയാണ് റഡ്വാന്‍സ്ക കിരീടപ്പോരിലേക്ക് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.