റോജേഴ്സ് കപ്പ് കിരീടം നൊവാക് ദ്യോകോവിച്ചിന്

ടൊറാന്‍േറാ:റോജേഴ്സ് കപ്പ് കിരീടം ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നവാക്  ദ്യോകോവിച്ചിന്. സിംഗിള്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന്‍ താരം കി നിഷികോരിയെ നേരിട്ടുള്ള സെറ്റു (6-3,7-5)കള്‍ക്ക് ദ്യോകോവിച്ച് തോല്‍പിച്ചത്. ഇത് നാലാം തവണയാണ് ദ്യോകോവിച്ച് കിരീടമുയര്‍ത്തുന്നത്.

എ.ടി.പി മാസ്റ്റേഴ്സ് 1000 പരമ്പരയിലെ 30 ാം കിരീട നേട്ടമാണിത്. ആസ്ട്രേലിയന്‍ ഓപ്പണ്‍ ആറ് പ്രാവശ്യവും വിംബിള്‍ഡണ്‍ മൂന്നും യു.എസ് ഓപ്പണ്‍ രണ്ടും ഫ്രഞ്ച് ഓപ്പണ്‍ ഒരു തവണയും ദ്യോകോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്. റിയോ ഒളിമ്പിക്സില്‍ ദ്യോകോവിച്ചിന് ആത്മവിശ്വാസത്തോടെ ഇറങ്ങുന്നതിന് റോജേഴസ് കിരീട നേട്ടം  സഹായകമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.