റിയോ: കാര്യം ഒളിമ്പിക്സാണ്, ലോകത്തിലെ ഏറ്റവും വലിയ കായികമേളയാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. ലോക ടെന്നിസിലെ മുന്‍നിരക്കാര്‍ക്ക് അതങ്ങോട്ട് കലങ്ങിയിട്ടില്ല. ടോപ് റാങ്കിങ്ങിലെ പലരും ഒളിമ്പിക്സിന് സ്വന്തം രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ നില്‍ക്കാതെ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ ലോക റാങ്കിങ്ങിലെ നാലാം നമ്പറുകാരന്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍ വാവ്റിങ്കയും പിന്മാറിക്കഴിഞ്ഞു. കാനഡയില്‍ നടന്ന റോജേഴ്സ് കപ്പിനിടയില്‍ പുറംവേദനയുണ്ടായതാണ് പിന്മാറ്റത്തിന് കാരണമായി പറയുന്നത്. ഇതോടെ ലോക റാങ്കിങ്ങിലെ ആദ്യ 10 താരങ്ങളില്‍ അഞ്ചുപേര്‍ റിയോയില്‍ ഉണ്ടാവില്ളെന്നുറപ്പായി.
മൂന്നാം റാങ്കുകാരന്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ റോജര്‍ ഫെഡറര്‍, ഏഴാം റാങ്കുകാരന്‍ കാനഡയുടെ മിലോസ് റവോണിക്, എട്ടാം റാങ്കുകാരന്‍ ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെറിഡിച്, 10ാം റാങ്കുകാരന്‍ ഓസ്ട്രിയയുടെ ഡൊമിനിക് തിയെം എന്നിവര്‍ നേരത്തേതന്നെ പിന്മാറിയിരുന്നു. പരിക്കിന്‍െറ പേരുപറഞ്ഞാണ് പല താരങ്ങളും ഒഴിയുന്നതെങ്കിലും ഗ്രാന്‍ഡ്സ്ളാമുകളുടെ ഗ്ളാമര്‍ ഒളിമ്പിക്സിലെ ടെന്നിസ് മത്സരങ്ങള്‍ക്കില്ലാത്തതാണ് പലരുടെയും പിന്മാറ്റത്തിനു പിന്നിലെന്ന് പരസ്യമായ രഹസ്യം. അതേസമയം, ലോക അഞ്ചാം നമ്പര്‍ സ്പെയിനിന്‍െറ റാഫേല്‍ നദാല്‍ പരിക്കില്‍നിന്ന് കഠിന യത്നത്തിലൂടെ ഫിറ്റ്നസ് തിരിച്ചുപിടിച്ച് റിയോയില്‍ സ്വന്തം നാടിനെ പ്രതിനിധാനംചെയ്യാന്‍ എത്തുന്നുണ്ട്. കൈത്തണ്ടയിലേറ്റ പരിക്ക് കുറച്ചുകാലമായി നദാലിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. സിംഗ്ള്‍സ്, ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ് വിഭാഗത്തില്‍ നദാല്‍ കളത്തിലിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.