ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ മുന്‍നിര താരങ്ങള്‍ക്ക് മുന്നേറ്റം. പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്, മുന്‍ ചാമ്പ്യന്‍ സ്പെയിനിന്‍െറ റാഫേല്‍ നദാല്‍, അഞ്ചാം സീഡ് കാനഡയുടെ മിലോസ് റോണിച്, ഏഴാം സീഡ് ക്രൊയേഷ്യയുടെ മരിന്‍ സിലിച്, പത്താം സീഡ് ഫ്രാന്‍സിന്‍െറ ഗെയ്ല്‍ മോണ്‍ഫില്‍സ് എന്നിവര്‍ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ വനിതകളില്‍ രണ്ടാം സീഡ് ജര്‍മനിയുടെ ആന്‍ജലിക് കെര്‍ബര്‍, ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ വെനിസ്വേലയുടെ ഗാര്‍ബിന്‍ മുഗുരുസ എന്നിവരും രണ്ടാം റൗണ്ടിലത്തെി. പുരുഷന്മാരില്‍ 13ാം സീഡ് ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗാസ്ക്വെ വനിതാവിഭാഗത്തില്‍ ഒളിമ്പിക് ജേത്രി പ്യൂര്‍ട്ടോറിക്കയുടെ മോണിക്ക പ്യുഗ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ പോളണ്ടിന്‍െറ ജെറി യാനോവിച്ചിനെ കീഴടക്കിയാണ് 2011ലെ ചാമ്പ്യനായ ദ്യോകോവിച് രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 6-3, 5-7, 6-2, 6-1. നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉസ്ബകിസ്താന്‍െറ ഡെന്നിസ് ഇസ്തോമിനെയാണ് തകര്‍ത്തത്. സ്കോര്‍: 6-1, 6-4, 6-2. മിലോസ് റോണിച് 7-5, 6-4, 6-4ന് ജര്‍മനിയുടെ ഡസ്റ്റിന്‍ ബ്രൗണിനെയും മരിന്‍ സിലിച് 6-4, 7-5, 6-1ന് ബ്രസീലിന്‍െറ റൊജേരിയോ ദുത്ര സില്‍വയെയുമാണ് തോല്‍പിച്ചത്.സാകേത് മൈനേനി പൊരുതിത്തോറ്റു.
യു.എസ് ഓപണില്‍ ഇന്ത്യയുടെ സാകേത് മൈനോനിക്ക് ‘വീരമൃത്യു’. ലോക 49ാം നമ്പര്‍ താരം ചെക്ക് റിപ്പബ്ളിക്കിന്‍െറ ജെറി വെസ്ലിക്കെതിരെ അഞ്ചു സെറ്റ് നീണ്ട വീറുറ്റ പോരാട്ടത്തിനൊടുവിലാണ് 143ാം റാങ്കുകാരനായ മൈനേനി അടിയറവു പറഞ്ഞത്. സ്കോര്‍: 6-7 (5), 6-4, 6-2, 2-6, 5-7. മൂന്നു മണിക്കൂറും 47 മിനിറ്റും നീണ്ട മത്സരത്തിനിടെ കാലിന് പരിക്കേറ്റിട്ടും പിന്മാറാതെ പൊരുതിയാണ് മൈനേനി ഗ്രാന്‍ഡ്സ്ളാം സിംഗ്ള്‍സ് വിഭാഗത്തിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.