മൂന്നു വര്‍ഷത്തിനുശേഷം ഭൂപതിക്ക് കിരീടം


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും മികച്ച ടെന്നിസ് താരങ്ങളിലൊരാളായ മഹേഷ് ഭൂപതിക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ആദ്യ കിരീടം. പരിക്കിന്‍െറ പിടിയില്‍നിന്നുള്ള തിരിച്ചുവരവില്‍ യുവതാരം യൂകി ഭാംബ്രിക്കൊപ്പം ചേര്‍ന്ന് ഡല്‍ഹി ഓപണ്‍ ചലഞ്ചറില്‍ ഡബ്ള്‍സ് കിരീടമാണ് ഭൂപതി നേടിയത്. സിംഗ്ള്‍സില്‍ ഇന്ത്യയുടെ സാകേത് മൈനേനി ഫൈനലിലത്തെി. നിലവിലെ ഡബ്ള്‍സ് ജേതാക്കളായിരുന്ന സാകേത് മൈനേനി-സനം സിങ് കൂട്ടുകെട്ടിനെ 6-3, 4-6, 10-5ന് തോല്‍പിച്ചാണ് ഭൂപതി-ഭാംബ്രി സഖ്യം കിരീടം ചൂടിയത്. സിംഗ്ള്‍സ് സെമിയില്‍ രണ്ടാം സീഡ് ബെല്‍ജിയം താരം കിമ്മര്‍ കോപ്ജാന്‍സിനെ 6-3, 6-2ന് തോല്‍പിച്ചാണ് സാകേത് ഫൈനലിലേക്ക് മുന്നേറിയത്. കരിയറിലെ രണ്ടാം ചലഞ്ചര്‍ കിരീടം നേടാനുള്ള അവസരമാണ് ഇന്ത്യന്‍ താരത്തിനു മുന്നിലുള്ളത്. 2014 ഒക്ടോബറില്‍ ഇന്‍ഡോറിലാണ് ആദ്യ കിരീടം നേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.