ദുബൈ ടെന്നിസ് ചാമ്പ്യന്‍ഷിപ്: ജയത്തോടെ ദ്യോകോവിച്

ദുബൈ: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന്‍െറ വിജയക്കുതിപ്പിന് ദുബൈ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിലും മാറ്റമില്ല. ഒന്നാം റൗണ്ടില്‍ സ്പാനിഷ് താരം ടോമി റോബ്രെഡോയെ 6-1, 6-2ന് തോല്‍പിച്ച് ദ്യോകോവിച് ടൂര്‍ണമെന്‍റിന് തുടക്കമിട്ടു. കരിയറിലെ 699ാം ജയമാണ് സെര്‍ബിയന്‍ താരം സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ജയക്കണക്ക് 13-0 ആകുകയും ചെയ്തു. ദോഹയിലും ആസ്ട്രേലിയന്‍ ഓപണിലും ജേതാവായ ദ്യോകോവിച് വര്‍ഷത്തിലെ മൂന്നാം കിരീടമാണ് ദുബൈയില്‍ ലക്ഷ്യമിടുന്നത്. രണ്ടാം റൗണ്ട് മത്സരത്തില്‍ തുനീഷ്യല്‍ വൈല്‍ഡ് കാര്‍ഡ് താരം മാലെക് ജസീരിയാണ് ടോപ് സീഡിന്‍െറ എതിരാളി. റഷ്യന്‍ താരം മിഖെയ്ല്‍ യൂഷ്നിയെ 6-4, 6-1ന് തോല്‍പിച്ചാണ് ജസീരി മുന്നേറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.