വാതുവെപ്പുകാര്‍ രണ്ടു ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു –ദ്യോകോവിച്


മെല്‍ബണ്‍: ടെന്നിസ് കോര്‍ട്ടിലെ വാതുവെപ്പ് ആരോപണം ശരിവെച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്. 2007ല്‍ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ഓപണ്‍ ഒന്നാം റൗണ്ട് മത്സരത്തിനിടെ വാതുവെപ്പുകാര്‍ തന്‍െറ സംഘത്തെ സമീപിച്ചെന്നാണ് ദ്യോകോവിച്ചിന്‍െറ വെളിപ്പെടുത്തല്‍.
 ‘എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന സംഘത്തെ സമീപിക്കുകയായിരുന്നു. ഞാനുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തുടക്കത്തിലേ അവരെ പുറത്താക്കി. ഒത്തുകളിക്കാന്‍ രണ്ടു ലക്ഷം ഡോളറായിരുന്നു വാഗ്ദാനം ചെയ്തത്’ -ആസ്ട്രേലിയന്‍ ഓപണ്‍ ഒന്നാം റൗണ്ട് മത്സരശേഷം ദ്യോകോവിച് പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷക്കാലം ഇത്തരത്തിലുള്ള ഒരു സംഭവവുമുണ്ടായിട്ടില്ളെന്നും താരം പറഞ്ഞു. കായികമേഖലയിലെ ഇത്തരം കുറ്റകൃത്യങ്ങളെ ഒരിക്കലും പിന്തുണക്കാനാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.