????? ??????????? ???? ?????????????? ?????????? ?????????? ?????????? ??????????

ആസ്ട്രേലിയന്‍ ഓപണ്‍: ഹ്യുവിറ്റിന് കണ്ണീര്‍ മടക്കം

മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഗ്രാന്‍ഡ്സ്ളാം ജേതാവുമായിരുന്ന അമേരിക്കന്‍ താരം ലെയ്ട്ടന്‍ ഹ്യുവിറ്റിന് തോല്‍വിയോടെ മടക്കം. തന്‍െറ അവസാന സിംഗ്ള്‍സ് ഗ്രാന്‍ഡ്സ്ളാം പോരാട്ടത്തിന് ഇറങ്ങിയ ഹ്യുവിറ്റിനെ മൂന്നാം റൗണ്ടില്‍ സ്പെയിന്‍ താരം ഡേവിഡ് ഫെറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു (6-2,6-4,6-4).
വികാരനിര്‍ഭരമായാണ് ഹ്യുവിറ്റ് കോര്‍ട്ട് വിട്ടത്. എന്‍െറ ലോക്കര്‍ റൂമില്‍ ഞാന്‍ ഒന്നും സൂക്ഷിച്ചിട്ടില്ല. എന്‍െറ കരിയറില്‍ 100 ശതമാനം ഞാന്‍ സമര്‍പ്പിച്ചു. 34കാരനായ ഹ്യുവിറ്റ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇവിടെ വരാനും മത്സരിക്കാനും ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. 20 വര്‍ഷം അതിനുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു.
ജയിച്ചെങ്കിലും ഫെറര്‍ സന്തോഷപ്രകടനങ്ങളൊന്നും നടത്തിയില്ല. ഇതൊരു ദു$ഖം നിറഞ്ഞ ദിനമാണ്. എനിക്ക് വീട്ടിലൊരു മ്യൂസിയമുണ്ട്. അവിടെ ഞാന്‍ ഹ്യുവിറ്റിന്‍െറ ടീ ഷര്‍ട്ട് സൂക്ഷിക്കും. അവിടെ ഉണ്ടാകുന്ന ടെന്നിസ് കളിക്കാരന്‍െറ ഏക ടീ ഷര്‍ട്ടും അതായിരിക്കും. ഫെററും വിങ്ങിപ്പൊട്ടി. ആരാധകരും ഹ്യുവിറ്റിനെ വികാരനിര്‍ഭരമായാണ് വിടനല്‍കിയത്.
സിംഗ്ള്‍സില്‍നിന്ന് വിരമിച്ചെങ്കിലും പുരുഷ ഡബ്ള്‍സില്‍ സാം ഗ്രോത്തുമൊത്ത് ഹ്യുവിറ്റ് ഇറങ്ങുന്നുണ്ട്.
2002ല്‍ വിംബ്ള്‍ഡണും 2001ല്‍ യു.എസ് ഓപണും നേടിയ ഹെവിറ്റ് ലോക ഒന്നാം നമ്പര്‍ താരമായ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡിനുടമയാണ്. 20ാം വയസ്സിലാണ് ടെന്നിസ് ലോകത്തെ അമ്പരപ്പിച്ച് ഹെവിറ്റ് ഒന്നാം റാങ്കിലത്തെിയത്.

മറെ, അസരെങ്ക മൂന്നാം റൗണ്ടില്‍

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ രണ്ടാം റൗണ്ടില്‍ ബ്രിട്ടന്‍ താരം ആന്‍ഡി മറെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടാം സീഡായ മറെ ആസ്ട്രേലിയയുടെ ഗ്രോത്തിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-0, 6-4, 6-1. മറ്റൊരു മത്സരത്തില്‍ നാലാം സീഡ് സ്റ്റാന്‍ വാവ്റിങ്ക ചെക് താരം റാഡെക് സ്റ്റെപാനെക്കിനെ തോല്‍പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു (6-2, 6-4, 6-4).
വനിതകളില്‍ ആഞ്ജലീനെ കെര്‍ബര്‍, വിക്ടോറിയ അസരെങ്ക, അന ഇവാനോവിക് എന്നിവരും മൂന്നാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. മോണ്ടിനെഗ്രോ താരമായ ഡോങ്ക കോവിനിക്കിനെ 6-1, 6-2 എന്ന സ്കോറിനാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം അസരെങ്ക തോല്‍പിച്ചത്.
വനിതാ ഡബ്ള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഇരുവരുടെയും തുടര്‍ച്ചയായ 30ാമത്തെ വിജയമാണ് മെല്‍ബണിലേത്. കൊളംബിയന്‍-ബ്രിട്ടീഷ് സഖ്യമായ മരിയാന ഡുകെ-തെലിയാന പെരീര സഖ്യത്തെയാണ് 6-2, 6-3 എന്ന സ്കോറിന് തോല്‍പിച്ചത്. പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.