മെല്‍ബണ്‍: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ആസ്ട്രേലിയന്‍ ഓപണ്‍ കിരീടം. വെള്ളിയാഴ്ച്ച മെല്‍ബണിലെ ലോഡ് ലാവര്‍ അറീനയില്‍ നടന്ന പോരാട്ടത്തില്‍ ചെക് റിപ്പബ്ളിക്കിന്‍െറ ആന്ദ്രിയ ഹിവാക്കോവാ-ലൂസിയാ ഹ്രാദിക്ക സഖ്യത്തെയാണ് സാനിയ-ഹിംഗിസ് സഖ്യം അടിയറവ് പറയിച്ചത്. മത്സരം രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നു. സ്കോര്‍ 7-6 (71) 6-3. ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന്‍െറ തുടര്‍ച്ചയായ മൂന്നാം ഗ്രാന്സ്ലാം കിരീടമാണ് ഇത്.
‘എന്നെ സംബന്ധിച്ചിടത്തോളം ആസ്ട്രേലിയന്‍ ഓപണ്‍ വളരെ പ്രത്യേകത നിറഞ്ഞതാണ്. മാര്‍ട്ടിന ഹിംഗിസ് അതുല്യമായ വ്യക്തിത്വമാണ്. അവരോടൊപ്പം കളിക്കാന്‍ കഴിയുകയെന്നത് വളരെ അനുഗ്രഹമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്’ - മത്സരശേഷം സാനിയ പറഞ്ഞു. ഡബിള്‍സില്‍ സാനിയയുടെ മൂന്നാം ഗ്രാന്സ്ലാം കിരീട നേട്ടമാണിത്. 2015 ല്‍ വിംബിള്‍ഡണിലൂം യു.എസ് ഓപണിലും സാനിയ കിരീടം നേടിയിരുന്നു. 35കാരിയായ മാര്‍ട്ടിന ഹിംഗിസിന്‍റ പേരില്‍12 ഗ്രാ കിരീടമാണുള്ളത്.
മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ഇന്നുതന്നെ നേര്‍ക്കു നേര്‍ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.