മെല്‍ബണ്‍: പതിവ് തെറ്റിയില്ല. മെല്‍ബണ്‍ പാര്‍ക്കില്‍ നൊവാക് ദ്യോകോവിച്ചിന്‍െറ ചിരിയും ആന്‍ഡി മറെയുടെ കണ്ണീരും. ആസ്ട്രേലിയണ്‍ ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരത്തിന് മുന്നില്‍ മുട്ടുമടക്കുക എന്നതായി നാലാം തവണയും മറെയുടെ വിധി. മൂന്നു സെറ്റു മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ ആറാം തവണയും ആസ്ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗ്ള്‍സ് കിരീടമുയര്‍ത്തുന്ന താരമെന്ന റോയ് എമേഴ്സന്‍െറ റെക്കോഡിനൊപ്പമത്തൊനും ദ്യോകോവിച്ചിനായി. മത്സരം രണ്ട് മണിക്കൂര്‍ 53 മിനിറ്റ് നീണ്ടപ്പോള്‍ 6-1, 7-5, 7-6 എന്ന സ്കോറിനാണ് മറെ റാക്കറ്റ് താഴ്ത്തിയത്. കരിയറിലെ 11ാം ഗ്രാന്‍ഡ്സ്ളാം കിരീടമാണ് ദ്യോകോവിച് റോഡ് ലേവര്‍ അരീനയില്‍ ഉയര്‍ത്തിയത്. ഈ കണക്കില്‍ റോഡ് ലേവറിനും ബോണ്‍ ബോര്‍ഗിനും ഒപ്പമത്തൊനും താരത്തിനായി.
ഫൈനലാണെന്ന ആത്മവിശ്വാസമില്ലാതെ കളിച്ച മറെക്ക് ഒരവസരവും നല്‍കാതെ ആദ്യ സെറ്റ് ദ്യോകോവിച്ച് നേടി. രണ്ടാം സെറ്റിലാണ് മറെ താളം കണ്ടത്തെിയത്. എന്നാല്‍ ആദ്യ സെറ്റുനേട്ടത്തിന്‍െറ മാനസികാനുകൂല്യം മുതലെടുത്ത ദ്യോകോവിച്ച് പിന്നില്‍നിന്ന് തിരിച്ചു വന്ന് 7-5ന് സെറ്റ് പിടിച്ചെടുത്തു. വാശിയേറിയ മൂന്നാം സെറ്റില്‍ രണ്ടുപേരും പൊരുതി കളിച്ചെങ്കിലും കിരീടം സെര്‍ബിയയിലേക്കായിരുന്നു.
തന്‍െറ കരിയറിലെ മോശം കളിയാണ് കളിച്ചെതെന്നും, ദ്യോകോവിച്ച് മികച്ച കളിക്കാരനാണെന്നും മറെ പ്രതികരിച്ചു. അതേസമയം മറെ മികച്ച സുഹൃത്തും എതിരാളിയുമാണെന്നും, അദ്ദേഹത്തിന് ഭാഗ്യമില്ലാത്തദിവസമാണിതെന്നും ദ്യോകോവിച്ച് പറഞ്ഞു. മിക്സ്ഡ് ഡബ്ള്‍സില്‍ ബ്രസീലിന്‍െറ ബ്രൂണോ സോറസ്-എലീന വെസ്നിന(റഷ്യ) സഖ്യം ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.