മാധ്യമങ്ങള്‍ വേട്ടയാടുന്നു -ഷറപോവ

ന്യൂയോര്‍ക്: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തിയ ടെന്നിസ് താരം മരിയ ഷറപോവ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശവുമായി രംഗത്ത്. പരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയും കെട്ടുകഥകള്‍ പടച്ചുവിടുകയാണെന്നും പിന്തുണനല്‍കിയ ആരാധകര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഷറപോവയുടെ ഫേസ്ബുക് പോസ്റ്റില്‍ കുറിക്കുന്നു. ‘മെല്‍ഡോണിയം’ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അഞ്ചുതവണ മുന്നറിയിപ്പ് നല്‍കിയെന്നായിരുന്നു ഒരു വാര്‍ത്ത. തീര്‍ത്തും അസംബന്ധമാണിത്. എല്ലാ ദിവസവും ഈ മരുന്ന് ഉപയോഗിച്ചിരുന്നെന്ന് മറ്റൊരു വാര്‍ത്ത. ഇതും അടിസ്ഥാനരഹിതമാണ്. നാലുമുതല്‍ ആറു ആഴ്ചവരെയുള്ള മൂന്നു കോഴ്സുകളാണ് പരമാവധി ഒരുവര്‍ഷത്തില്‍ മെല്‍ഡോണിയം ഉപയോഗിക്കാവൂ. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറഞ്ഞ ഡോസില്‍മാത്രമേ ഞാന്‍ ഉപയോഗിച്ചിട്ടുള്ളൂ. നിലവിലെ പ്രതിസന്ധി മറികടന്ന് തിരിച്ചുവരും. അതിനുള്ള പോരാട്ടത്തിലാണ് ഞാന്‍ -ഷറപോവ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.