ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിനും ബെലറൂസ് താരം വിക്ടോറിയ അസരെങ്കക്കും ഇന്ത്യന്‍ വെല്‍സ് ഓപണ്‍ കിരീടം.ഞായറാഴ്ച നടന്ന പുരുഷ ഫൈനലില്‍ മിലോസ് റയോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ദ്യോകോ കിരീടം ചൂടിയത് (6-2, 6-0). വനിതകളില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ തോല്‍പിച്ചായിരുന്നു അസരെങ്കയുടെ കിരീടനേട്ടം (6-4, 6-4). ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലിലും സെറീന പരാജയപ്പെട്ടിരുന്നു.
ദ്യോകോവിച്ചിന്‍െറ ഇന്ത്യന്‍ വെല്‍സ് കിരീടം അഞ്ചാമതും കരിയറിലെ 62ാം കിരീടനേട്ടവുമായിരുന്നു. 2013നുശേഷം ഇന്ത്യന്‍ വെല്‍സ് ഓപണില്‍ തോറ്റിട്ടില്ളെന്ന ചരിത്രവും ദ്യോകോവിച് അതേപടി കാത്തു. വന്‍ ടൂര്‍ണമെന്‍റുകളില്‍ വിജയം തുടരാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ദ്യോകോവിച് പറഞ്ഞു. ഈ വര്‍ഷം കരിയര്‍ ഗ്രാന്‍ഡ്സ്ളാം നേടാന്‍ സാധിക്കുമെന്നും ദ്യോകോവിച് വ്യക്തമാക്കി. 2008, 2011, 2014, 2015 വര്‍ഷങ്ങളിലായിരുന്നു ദ്യോകോവിച്ചിന്‍െറ മുന്‍ ഇന്ത്യന്‍ വെല്‍സ് കിരീടനേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.