മഡ്രിഡ് ഓപണ്‍: ദ്യോകോവിച്-മറെ കലാശപ്പോരാട്ടം

മഡ്രിഡ്: മഡ്രിഡ് മാസ്റ്റേഴ്സ് ഓപണ്‍ സെമിയില്‍ ജപ്പാന്‍െറ കെയ് നിഷികോറിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് ഫൈനലിലത്തെി (സ്കോര്‍ 6-3, 7-6). ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മറെയാണ് ദ്യോകോവിച്ചിന്‍െറ എതിരാളി. ടൂര്‍ണമെന്‍റില്‍ ഒരു സെറ്റുപോലും അടിയറവെക്കാതെ മുന്നേറുന്ന ദ്യോകോവിച് സെമിയിലും ആധികാരിക പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന സെറ്റില്‍ നിഷികോറി പൊരുതിനോക്കിയെങ്കിലും ടൈബ്രേക്കറില്‍ ദ്യോകോവിച് തിരിച്ചടിക്കുകയായിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ മറെക്കെതിരായ മികച്ച റെക്കോഡിന്‍െറ ആത്മവിശ്വാസത്തിലാണ് ദ്യോകോവിച് ഫൈനലിനിറങ്ങുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.