മഡ്രിഡ്: കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെയെ തോല്‍പിച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് മഡ്രിഡ് മാസ്റ്റേഴ്സ് ഓപണ്‍ കിരീടം നേടി. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവില്‍ 6-2, 3-6,6-3 എന്ന സ്കോറിനാണ് സെര്‍ബിയന്‍ താരം ദ്യോകോവിച് മറെയെ തോല്‍പിച്ചത്.
വര്‍ഷത്തെ അഞ്ചാമത്തെ കിരീടമാണ് ദ്യോകോവിച് മഡ്രിഡില്‍ സ്വന്തമാക്കിയത്. ഇതോടെ 29 മാസ്റ്റേഴ്സ് കിരീടം ദ്യോകോവിച്ചിന്‍െറ ഷോകേസിലത്തെി. 28 മാസ്റ്റേഴ്സ് കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററുടെ റെക്കോഡും ദ്യോകോവിച് സ്വന്തം പേരിലെഴുതി. പുരുഷ ഡബ്ള്‍സില്‍ ചാമ്പ്യന്മാരായിരുന്ന ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ സഖ്യം ഫൈനലില്‍ തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.