യു.എസ് ഓപ്പൺ: ഇന്ത്യൻ താരങ്ങൾ രണ്ടാം റൗണ്ടിൽ

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഡബ്ൾസിൽ ഇന്ത്യൻ താരങ്ങളായ സാനിയ മിർസ , ലിയാണ്ടർ പേസ് രോഹൻ ബൊപ്പണ്ണ എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.സാനിയ മിർസയും പുതിയ ഡബ്ൾസ് പങ്കാളി ബാർബോറ സ്ട്രിക്കോവയും  യു.എസ് ജോടികളായ ജാഡ മി ഹാർട്ട്, എന ശിബഹാര എന്നിവരെയാണ് തോൽപിച്ചത്. സ്കോർ 6-3 , 6-2 .

പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ഫ്രെഡറിക് നീൽസൺ സഖ്യം റാഡെക് സ്റ്റെപാനക് -നെനാദ് സിമോൻജിക് സഖ്യത്തെ വീഴ്ത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ 6-3, 6-7 (3), 6-3.  മിക്സഡ് ഡബിൾസിൽ വെറ്ററൻ താരം  ലിയാണ്ടർ പേസും സ്വിസ്സ് പങ്കാളി മാർട്ടിന ഹിംഗിസും യു.എസ് താരങ്ങളായ സാചിയ വിക്കി,  ഫ്രാൻസ് ടിയാഫോ എന്നിവരെയാണ് തോൽപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.