ന്യൂയോര്‍ക്: മുന്‍നിര താരങ്ങളായ സ്പെയിനിന്‍െറ റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ സിംഗ്ള്‍സ് പ്രീക്വാര്‍ട്ടറില്‍. റഷ്യയുടെ ആന്ദ്രെ കുസ്റ്റ്സോവിനെയാണ് നദാല്‍ മൂന്നാം റൗണ്ടില്‍ തോല്‍പിച്ചത്. സ്കോര്‍: 6-1, 6-4, 6-2. 2013ല്‍ യു.എസ് ഓപണ്‍ കിരീടം നേടിയ ശേഷം നദാല്‍ ആദ്യമായാണ് ഇവിടെ നാലാം റൗണ്ടിലത്തെുന്നത്. നാലാം സീഡായ നദാലിന് ഫ്രാന്‍സിന്‍െറ ലുകാസ് പൗളിയാണ് പ്രീക്വാര്‍ട്ടറിലെ എതിരാളി.
റഷ്യയുടെ മൈക്കല്‍ യൂഷ്നി മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയതോടെയാണ് ദ്യോകോവിച് പ്രീക്വാര്‍ട്ടറിലത്തെിയത്. ആദ്യ സെറ്റില്‍ ദ്യോകോവിച് 4-2ന് മുന്നില്‍ നില്‍ക്കുമ്പോഴാണ് യൂഷ്നി വേദന കാരണം പിന്മാറിയത്. രണ്ടാംറൗണ്ടില്‍ ചെക്റിപ്പബ്ളിക്കിന്‍െറ ജിരി വെസലിയോട് വാക്കോവര്‍ കിട്ടിയായിരുന്നു ദ്യോകോവിച് മൂന്നാം റൗണ്ടിലത്തെിയത്. ബ്രിട്ടന്‍െറ കെയ്ല്‍ എഡ്മണ്ടാണ് പ്രീക്വാര്‍ട്ടറില്‍ ദ്യോകോവിച്ചിന്‍െറ എതിരാളി. വനിതകളിലെ ആവേശകരമായ പോരാട്ടത്തില്‍ എട്ടാം സീഡ് മാഡിസണ്‍ കീ ജപ്പാന്‍െറ നുവാമി ഒസാക്കയെ കീഴടക്കി. സ്കോര്‍: 7-5, 4-6, 7-6. കരോലിന്‍ വോസ്നിയാക്കിയാണ് ക്വാര്‍ട്ടറിലെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.