കെര്‍ബര്‍, വോസ്നിയാക്കി ക്വാര്‍ട്ടറില്‍; സാനിയ സഖ്യം പുറത്ത്

ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഡെന്മാര്‍ക്കിന്‍െറ കരോലിന്‍ വോസ്നിയാക്കി യു.എസ് ഓപണ്‍ വനിതാ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍. ലാത്വിയയുടെ അനസ്താസ്യ സെവാസ്റ്റോവയാണ് വോസ്നിയാക്കിയുടെ എതിരാളി.അമേരിക്കയുടെ എട്ടാം സീഡ് മാഡിസണ്‍ കീയെ 6-3, 6-4 എന്ന സ്കോറിന് തോല്‍പിച്ചാണ് വോസ്നിയാക്കി അവസാന എട്ടിലത്തെിയത്. കണങ്കാലിനേറ്റ പരിക്ക് കാരണം മൂന്ന് മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന വോസ്നിയാക്കിയുടെ തിരിച്ചുവരവാണ് ഈ ടൂര്‍ണമെന്‍റ്.

2014ല്‍ യു.എസ് ഓപണില്‍ സെമി ഫൈനലിലത്തെിയതാണ് ഡാനിഷ് താരത്തിന്‍െറ അവസാനത്തെ മികച്ച പ്രകടനം. ബ്രിട്ടന്‍െറ ജൊഹാന കോണ്ടയെ പരാജയപ്പെടുത്തിയാണ് അനസ്താസ്യയുടെ കുതിപ്പ്. സ്കോര്‍: 6-4, 7-5. ഇറ്റലിയുടെ ഏഴാം സീഡും കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുമായ റോബര്‍ട്ട വിന്‍ചിയും പ്രീക്വാര്‍ട്ടര്‍ കടന്നു. യുക്രെയ്നിന്‍െറ ലെസിയ സുരങ്കോയായിരുന്നു എതിരാളി. സ്കോര്‍: 7-6, 6-2. രണ്ടാം സീഡും ജര്‍മന്‍ താരവുമായ ആഞ്ചലിക് കെര്‍ബറാണ് ക്വാര്‍ട്ടറില്‍ റോബര്‍ട്ടയുടെ എതിരാളി. ചെക്ക് റിപ്പബ്ളിക്കിന്‍െറ പെട്ര ക്വിറ്റോവയെയാണ് കെര്‍ബര്‍ കീഴടക്കിയത് (6-3, 7-5). മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ ഇവാന്‍ ഡോഡിജ് സഖ്യം രണ്ടാം റൗണ്ടില്‍ തോറ്റു. ചെക്ക് - ക്രൊയേഷ്യന്‍ ജോടിയായ ബാര്‍ബോറ ക്രെയിക്കോവയും മാര്‍ട്ടിന്‍ ഡ്രഗാന്‍യയുമാണ് ടോപ് സീഡായ ഇന്തോ- റഷ്യന്‍ ജോടിയെ അട്ടിമറിച്ചത് (6-3, 6-4).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.