ഇന്ത്യക്കെതിരെ നദാലും

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ന്നെിസ് ലോക ഗ്രൂപ് പ്ളേഓഫ് മത്സരങ്ങള്‍ക്കുള്ള സ്പെയിനിന്‍െറ ടീം പ്രഖ്യാപിച്ചതുകേട്ട് ഞെട്ടിയിരിക്കുകയാണ് എതിരാളികളായ ഇന്ത്യന്‍ ടീം. 14 വട്ടം ഗ്രാന്‍ഡ്സ്ളാം കിരീടമണിഞ്ഞ സാക്ഷാല്‍ റാഫേല്‍ നദാലടക്കം വമ്പന്‍ നിരയെയാണ് കാളപ്പോരിന്‍െറ നാട്ടുകാര്‍ ഒരുക്കുന്നത്. ലോക 13ാം നമ്പര്‍ ഡേവിഡ് ഫെറര്‍, 18ാം നമ്പര്‍ ഫെലിസിയാനോ ലോപസ്, ഡബ്ള്‍സിലെ 19ാം റാങ്കുകാരന്‍ മാര്‍ക് ലോപസ് എന്നിവരാണ് സ്പാനിഷ് സംഘത്തിലെ മറ്റു പ്രമുഖര്‍. 143ാം റാങ്കുകാരനായ സാകേത് മൈനേനിയാണ് ഇന്ത്യയുടെ വമ്പന്‍. മറ്റൊരു സിംഗ്ള്‍സ് താരമായ രാംകുമാര്‍ രാമനാഥന്‍ 202ാം റാങ്കുകാരനാണ്. ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും (17ാം റാങ്ക്) ലിയാണ്ടര്‍ പേസ് (62ാം റാങ്ക്) എന്നിവരും റാക്കറ്റേന്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.