മെൽബൺ: സൂപ്പർ ലേഡീസിെൻറ അട്ടിമറിയിൽ ഞെട്ടിയ വെള്ളിയാഴ്ചയിൽനിന്ന് പാഠം പഠിച്ച ാവണം ആസ്ട്രേലിയൻ ഓപണിൽ ശനിയാഴ്ച പുലർന്നത്. റാഫേൽ നദാൽ, സിമോണ ഹാലെപ്, നിക് കി ർഗിയോസ്, ദിമിത്രി മെദ്വദേവ്, ആഞ്ജലിക് കെർബർ തുടങ്ങിയ പ്രമുഖർ കോർട്ടിലിറങ് ങിയപ്പോൾ പരിക്കേൽക്കാതെ പ്രീക്വാർട്ടറിൽ ഇടം നേടി. മൂന്നാം റൗണ്ടിൽ നാട്ടുകാരനായ പാേബ്ലാ കറിനോ ബുസ്തയെ നേരിട്ടുള്ള മൂന്ന് സെറ്റിനാണ് വീഴ്ത്തിയത്. വെള്ളിയാഴ്ച ഓസീസ് സമയം അർധരാത്രി ഒരു മണിവരെ നീണ്ട റോജർ ഫെഡറർ-മിൽമാൻ മത്സരത്തിന് സാക്ഷിയായ നദാൽ ഉറക്കമൊഴിഞ്ഞതിെൻറ ക്ഷീണമൊന്നും കളത്തിൽ പ്രകടിപ്പിക്കാതെയായിരുന്നു നാട്ടുകാരനെ വീഴ്ത്തിയത്. സ്കോർ 6-1, 6-2, 6-4.
പ്രീക്വാർട്ടറിൽ ആതിഥേയ താരം നിക് കിർഗിയോസാണ് നദാലിെൻറ എതിരാളി. മൂന്നാം റൗണ്ടിൽ റഷ്യയുടെ 16ാം സീഡുകാരൻ കാരെൻ കചനോവിനെ അഞ്ച് െസറ്റ് മത്സരത്തിനൊടുവിലാണ് കിർഗിയോസ് തോൽപിച്ചത്. 6-2, 7-6, 6-7, 6-7, 7-6. അവസാന സെറ്റിൽ ടൈബ്രേക്കറിൽ (10-8) ആയിരുന്നു കിർഗിയോസിെൻറ ജയം. സ്റ്റാൻ വാവ്റിങ്ക, ഡൊമനിക് തീം, അലക്സാണ്ടർ സ്വരേവ് എന്നിവരും പ്രീക്വാർട്ടറിൽ കടന്നു.
വനിതകളിൽ സിമോണി ഹാലെപ് കസാഖിസ്താെൻറ യൂലിയ പുടിൻസെവയെ 6-1, 6-4 സ്കോറിന് വീഴ്ത്തി പ്രീക്വാർട്ടറിൽ ഇടം നേടി. അതേസമയം, രണ്ടാം സീഡ് കരോലിന പ്ലിസ്കോവക്ക് 30ാം സീഡായ അനസ്തസ്യ പവ്ല്യൂചെങ്കോവ മടക്ക ടിക്കറ്റ് നൽകി (7-6, 7-6). ഗർബിൻ മുഗുരുസ, ആഞ്ജലിക് കെർബർ, കികി ബെർടൻസ് എന്നിവരും പ്രീക്വാർട്ടറിൽ കടന്നു. മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-നദിയ കിച്നോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.