സി​ന്ന​ർ, മെ​ദ് വ​ദേ​വ്, ഇ​ഗ യു.​എ​സ് ഓ​പ​ൺ നാ​ലാം റൗ​ണ്ടി​ൽ

ന്യൂ​യോ​ർ​ക്: യു.​എ​സ് ഓ​പ​ണി​ൽ യാ​നി​ക് സി​ന്ന​ർ, ഡാ​നി​ൽ മെ​ദ് വ​ദേ​വ്, ഇ​ഗ സ്വി​യാ​റ്റ​ക് തു​ട​ങ്ങി​യ​വ​ർ ജ​യ​ത്തോ​ടെ മു​ന്നോ​ട്ട്.

വ​മ്പ​ന്മാ​രാ​യ നൊ​വാ​ക് ദ്യോ​കോ​വി​ചും കാ​ർ​ലോ​സ് അ​ൽ​കാ​ര​സും പു​റ​ത്താ​യ​തോ​ടെ കി​രീ​ട​പ്ര​തീ​ക്ഷ വ​ർ​ധി​ച്ച ഇ​റ്റാ​ലി​യ​ൻ താ​രം സി​ന്ന​ർ പു​രു​ഷ സിം​ഗ്ൾ​സ് മൂ​ന്നാം റൗ​ണ്ടി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ ക്രി​സ്റ്റ​ർ ഒ​കോ​ണ​ലി​നെ 6-1, 6-4, 6-2 സ്കോ​റി​നാ​ണ് തോ​ൽ​പി​ച്ച​ത്. റ​ഷ്യ​ക്കാ​ര​ൻ ഡാ​നി​ൽ മെ​ദ് വ​ദേ​വ് 6-3, 6-4, 6-3ന് ​ഇ​റ്റ​ലി​യു​ടെ ഫ്ലാ​വി​യോ കൊ​ബോ​ലി​യെ മ​റി​ക​ട​ന്നും നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

ആ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സ് ഡി ​മി​നോ​ർ 6-3, 6-7(4), 6-0, 6-0ന് ​ബ്രി​ട്ടീ​ഷ് താ​രം ഡാ​ൻ ഇ​വാ​ൻ​സി​നെ വീ​ഴ്ത്തി​യും മു​ന്നേ​റി. വ​നി​ത സിം​ഗ്ൾ​സി​ൽ പോ​ള​ണ്ടു​കാ​രി സ്വി​യാ​റ്റ​ക് റ​ഷ്യ​യു​ടെ അ​ന​സ്തേ​ഷ്യ പാ​വ്ലി​യു​ചെ​ങ്കോ​വ‍യെ തോ​ൽ​പി​ച്ചാ​ണ് നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 6-4, 6-2.

Tags:    
News Summary - US Open: Jannik Sinner beats Christopher O'Connell, reaches fourth round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.