ന്യൂയോർക്: 24ാം ഗ്രാൻഡ്സ്ലാം എന്ന ചരിത്രനേട്ടത്തിനരികെ സെറീന വില്യംസ് വീണ്ടും വീ ണു. ആർതർ ആഷെയിൽ സെറീനക്കായി ആർത്തുവിളിച്ച കാണികളെ നിശ്ശബ്ദമാക്കി ടെന്നിസ് ചക്ര വാളത്തിൽ പുതുതാരോദയമായി കനേഡിയൻ കൗമാരക്കാരി ബിയാൻക ആൻഡ്രസ്ക്യു. യു.എസ് ഒാ പൺ വനിതാ സിംഗ്ൾസ് ഫൈനലിൽ 37കാരിയായ സെറീനയെ നേരിട്ടുള്ള രണ്ടു സെറ്റിന് അടിയറവ ു പറയിച്ചായിരുന്നു 19കാരിയായ ബിയാൻകയുടെ കിരീടധാരണം. സ്കോർ: 6-3, 7-5. രണ്ടുവർഷത്തിനി ടെ നാലാം ഗ്രാൻഡ്സ്ലാം ഫൈനലിലാണ് സെറീനയുടെ തോൽവി. കഴിഞ്ഞ തവണ ഇതേ വേദിയിൽ ജപ്പാെൻ റ 20കാരി നവോമി ഒസാകയോട് തോറ്റും കിരീടം കൈവിട്ടിരുന്നു.
ഉജ്ജ്വലം പോരാട്ടം
‘ഒാരോ ട ൂർണമെൻറിനും ഞാനിറങ്ങുന്നത് ജയിക്കാനായാണ്. അതുകൊണ്ടുതന്നെ എെൻറ ഏറ്റവും മികച്ച പോരാട്ടം പുറത്തെടുക്കും’ -ഫൈനലിൽ സെറീനയെ വീഴ്ത്തിയ ശേഷം ചോദ്യങ്ങൾക്കുത്തരമായാ ണ് ബിയാൻക ആൻഡ്രസ്ക്യു ഇങ്ങനെ പറഞ്ഞത്. കലാശപ്പോരാട്ടത്തിലെ പ്രകടനം ശരിവെക്കു ന്ന വാക്കുകൾ. ഒന്നും നഷ്ടപ്പെടാനില്ലാത്തതിെൻറ വീര്യവുമായാണ് കൗമാരക്കാരി സെറീ നക്ക് മുന്നിൽ നിവർന്നു നിന്നത്.
സെറീനയാവെട്ട, 23 ഗ്രാൻഡ്സ്ലാമിൽ നിന്നും മാർഗരറ്റ് കോർട്ടിെൻറ 24ലെത്താൻ പെടാപാടുപെടുന്നതിെൻറ സമ്മർദത്തിലും, രണ്ടര വർഷത്തിനിടെ മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഫൈനലിൽ കൈവിട്ടതിെൻറ ടെൻഷനുമെല്ലാം പ്രതിഫലിച്ച ശരീര ഭാഷയായിരുന്നു അവർക്ക്. എങ്കിലും ഗാലറിയുടെ പിന്തുണ നിർലോഭമുണ്ടായിരുന്നു. കളി തുടങ്ങിയപ്പോൾ ബിയൻക എതിരാളിക്ക് ഇടംകൊടുത്തില്ല. തുടക്കംതന്നെ സർവ് ബ്രേക്ക് ചെയ്ത കാനഡക്കാരി പോയൻറ് നേടി. ഏറ്റവും ഒടുവിൽ ഒരു ബ്രേക്ക് പോയൻറ് കൂടി നേടി 6-3ന് സെറ്റ് ജയിച്ചു.
രണ്ടാം സെറ്റിൽ ലീേഡാടെ തുടങ്ങിയ ബിയാൻക രണ്ടാം പോയൻറ് ബ്രേക്ക് പോയൻറിൽ സ്വന്തമാക്കി. ഡബ്ൾഫാൾട്ടും, ഷോട്ടിലെ പിഴവുകളുമായി സെറീന പതറിയപ്പോൾ 5-1ന് കാനഡക്കാരി ലീഡ് നേടി. എന്നാൽ, ചാമ്പ്യൻഷിപ് പോയൻറിൽ നിന്നും ഉജ്വലമായി തിരിച്ചെത്തിയ സെറീന പ്രതീക്ഷകൾ നൽകി. ഒപ്പം ശക്തമായ പിന്തുണയുമായി നാട്ടുകാരും. തുടർച്ചയായി നാലു പോയൻറുമായി 5-5ലെത്തിച്ച സെറീന ഒരു നിമിഷം കളി വഴിതിരിക്കുമെന്നുറപ്പിച്ചു. എന്നാൽ, ഒരു ബ്രേക്ക് പോയൻറുമായി തുടർന്നുള്ള രണ്ടു പോയൻറ് പിടിച്ച ബിയാൻക 7-5ന് സെറ്റ് ജയിച്ച് കിരീടമണിഞ്ഞു.
‘ബിയാൻക മനോഹരമായി കളിച്ചു. അവിശ്വസനീയമായിരുന്നു അവരുടെ പോരാട്ടം. സഹോദരി വീനസ് അല്ലാതെ മറ്റൊരാൾ ഇൗ കിരീടം നേടുേമ്പാൾ ഞാൻ സന്തോഷിക്കുന്നുവെങ്കിൽ, അത് ബിയാൻകയാണ്’ -മത്സര ശേഷം സെറീന പറഞ്ഞു.
സ്വീറ്റ് ടീൻ
1999ൽ ഇതേ ആർതർ ആഷെയിൽ 18കാരിയായ സെറീന വില്യംസ് കരിയറിലെ കന്നി ഗ്രാൻഡ്സ്ലാം സ്വന്തമാക്കി നാലു മാസങ്ങൾക്കു ശേഷമായിരുന്നു കാനഡയിലെ മിസ്സിസൗഗയിൽ കുഞ്ഞു ബിയാൻകയുടെ ജനനം. അതിനും അഞ്ചു വർഷം മുമ്പ് റുമാനിയയിൽ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകളായി അവൾ കാനഡക്കാരിയായി വളർന്നു.ഇതിനിടെ മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഏഴാം വയസ്സിൽ റാക്കറ്റേന്തിയ മിടുക്കി കിം ൈക്ലസ്റ്റേഴ്സിനെയും സെറീന-വീനസ് സഹോദരിമാരെയും സിമോണ ഹാലെപിനെയുമെല്ലാം ആരാധിച്ച് ടെന്നിസ് കോർട്ടിനെ ജീവിതചര്യയാക്കി. 2016ൽ റോജേഴ്സ് കപ്പിനിടെ ഹാലെപിെൻറ ഉപദേശം സ്വീകരിച്ചായിരുന്നു പ്രഫഷനൽ ടെന്നിസിലേക്ക് ടേൺ ചെയ്യാൻ തീരുമാനിച്ചത്. ആ തീരുമാനത്തിന് ഇപ്പോൾ മൂന്നു വയസ്സു മാത്രം. 2017 വിംബ്ൾഡണിൽ ഗ്രാൻഡ്സ്ലാം അരങ്ങേറ്റം കുറിച്ച്, ഇപ്പോഴിതാ തെൻറ നാലാം ടൂർണമെേൻറാടെ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു.
വിംബ്ൾഡണിൽ ആദ്യ റൗണ്ടിലും, ഇൗ സീസൺ ആസ്ട്രേലിയ, ഫ്രഞ്ച് ഒാപണുകളിൽ രണ്ടാം റൗണ്ടിലും മടങ്ങിയ താരം ഇക്കുറി വിംബ്ൾഡണിൽ കളിച്ചില്ല.ഇന്ത്യൻ വെൽസും, കനേഡിയൻ ഒാപണും ജയിച്ച് 15ാം റാങ്കുകാരിയായി ആദ്യ യു.എസ് ഒാപണിനെത്തുേമ്പാൾ കിരീടഫേവറിറ്റുകളുടെ പട്ടികയിൽ ഏഴയലത്തുപോലുമില്ലായിരുന്നു. 2006ൽ 19കാരിയായ മരിയ ഷറപോവെയ യു.എസ് ഒാപൺ കിരീടമണിഞ്ഞ ശേഷം ഗ്രാൻഡ്സ്ലാമിൽ മുത്തമിടുന്ന ആദ്യ കൗമാരക്കാരിയെന്ന പദവിയിലേക്കാണ് ബിയാൻക ചുവടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.