മെൽബൺ: വെറ്ററൻ കരുത്തും പരിചയവും റാക്കറ്റേന്തിയ ആവേശ പോരാട്ടത്തിൽ അമേരിക്കയു െട സീഡില്ലാ താരം ടെന്നിസ് സാൻഡ്്ഗ്രിനെ അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ കീഴടക്കി ഫെഡ് എക്സ്പ്രസ് ആസ്ട്രേലിയൻ ഓപൺ സെമിയിൽ. പഴയ ഫോമും ഫിറ്റ്നസും നിഴൽ മാത്രമാവു കയും ആദ്യ സെറ്റ് പിടിച്ചശേഷം കളി കൈവിടുകയും ചെയ്തിട്ടും ഏഴ് മാച്ച് പോയിൻറുകൾ അ തിജീവിച്ചായിരുന്നു 38കാരനായ റോജർ ഫെഡറർ 21ാം ഗ്രാൻഡ്സ്ലാം എന്ന ചരിത്ര നേട്ടത്തിലേക് ക് ഒരു ചുവടു കൂടി വെച്ചത്. സ്കോർ 6-3 2-6 2-6 7-6 (10-8) 6-3. ചാമ്പ്യൻമാർ വീണ്ടും മുഖാമുഖം വരുന്ന സെമിയിൽ ലോക രണ്ടാം നമ്പർ താരം ദ്യോകോവിച്ചാണ് ഫെഡററുടെ എതിരാളി. ഏകപക്ഷീയ പോരാട്ടത്തിൽ മിലോസ് റവോനിചിനെയാണ് ദ്യോകോ വീഴ്ത്തിയത്- 6-4 6-3 7-6 (7-1).
മസിൽ കരുത്തുമായി എതിരാളികളെ അടിച്ചിട്ട് സെമി വരെയെത്തിയ സാൻഡ്ഗ്രിെൻറ ചൂടൻ സെർവുകൾക്കും ഫോർഹാൻഡുകൾക്കും മുന്നിൽ എളുപ്പം ആയുധം വെച്ച ഫെഡറർ ഒന്നാം സെറ്റ് പിടിച്ചതൊഴിച്ചാൽ വലിയ പ്രതിരോധം പോലും കാഴ്ചവെക്കാതെയായിരുന്നു പിന്നീടുള്ള സെറ്റുകൾ കൈവിട്ടത്. രണ്ടു പോയിൻറുകൾ മാത്രം വിട്ടുനൽകി രണ്ടും മൂന്നും സെറ്റ് കൈയിലാക്കിയ അമേരിക്കയുടെ ലോക 100ാം നമ്പർ താരം ഒരു ഘട്ടത്തിൽ നീണ്ട മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ആസ്ട്രേലിയൻ ഓപൺ സെമി കാണുന്ന ഏറ്റവും കുറഞ്ഞ സീഡുകാരനാകുമെന്ന് വരെ ഗാലറി നെടുവീർപ്പിട്ടു. ഒപ്പത്തിനൊപ്പം പൊരുതി ഇരുവരും തുല്യത പാലിച്ച നാലാം സെറ്റിൽ സ്കോർ 6-6 എത്തിയതോടെ മത്സരം ടൈ ബ്രേക്കറിലേക്ക്. അവിടെയും തുടക്കം പിടിച്ച സാൻഡ്ഗ്രിൻ പലവട്ടം മുന്നിൽനിന്നശേഷം ഏഴ് മാച്ച് പോയിൻറുകൾ നഷ്ടപ്പെടുത്തിയാണ് സെറ്റ് കൈവിട്ടത്. ഒരിക്കലും സംഭവിക്കില്ലെന്ന് ആരാധകർ ഉറപ്പിച്ച നാലാം സെറ്റ് വിജയം പൂർത്തിയാക്കിയ ഫെഡറർക്ക് അവസാന സെറ്റ് പക്ഷേ, ചടങ്ങ് മാത്രമായി. അപ്രതീക്ഷിത വീഴ്ചയിൽ വീര്യം ചോർന്നുപോയ അമേരിക്കൻ താരത്തെ പിന്നീട് നിലം തൊടീക്കാതെയായിരുന്നു മൂന്നര മണിക്കൂർ പോരാട്ടത്തിൽ സ്വിസ് എക്സ്പ്രസ് ജയവും ചരിത്രവും കുറിച്ചത്.
ക്ലിനിക്കൽ ദ്യോകോ
നദാലും ഫെഡററും ഇനിയും അരെങ്ങാഴിയാത്ത മൈതാനത്തെ ‘സൈലൻറ് കില്ലർ’ക്ക് ഓസീസ് ഓപൺ സെമിപ്രവേശം വീട്ടുകാര്യം. മെൽബൺ പാർക്കിൽ ഒരു പതിറ്റാണ്ടിനിടെ മൂന്നു തവണ മാത്രം തോൽവിയറിഞ്ഞ നൊവാക് ദ്യോകോവിച് ചൊവ്വാഴ്ച ക്വാർട്ടർ ഫൈനലിൽ 32ാം സീഡ് മിലോസ് റവോനിചിനെ വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക്. തുടക്കം മുതലേ എതിരാളി തകർന്നുപോയ മത്സരത്തിൽ അവസാന സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും ഒരു പോയിൻറ് മാത്രം വിട്ടുനൽകി ദ്യോകോ ജയം പിടിച്ചു.
നാലു കളികളിൽ ഒരു സർവ് പോലും നഷ്ടപ്പെടുത്താതെയും ഒറ്റ സെറ്റും കൈവിടാതെയും ക്വാർട്ടറിലെത്തിയ റവോനിചിന് പക്ഷേ, എതിരാളി കരുത്തനായതോടെ എല്ലാം പിഴക്കുകയായിരുന്നു. ഇതിനകം 16 ഗ്രാൻഡ്സ്ലാമുകൾ സ്വന്തമാക്കിയ ദ്യോകോവിചിന് വലിയ എതിരാളികളുടെ റെക്കോഡ് മറികടക്കാൻ അവരെതന്നെ നേരിട്ടുവേണം കപ്പുയർത്താൻ.
ക്വിറ്റോവയെ തകർത്ത് ബാർതിവനിത വിഭാഗം ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ പെട്രാ ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകളിൽ തോൽപിച്ച് ഒന്നാം റാങ്കുകാരിയായ ആസ്ട്രേലിയൻ താരം ആഷ്ലി ബാർതി സെമിയിൽ കടന്നു. സ്കോർ 7-6, 6-2. മറ്റൊരു മത്സരത്തിൽ ‘ജയൻറ് കില്ലറാ’യ സോഫിയ കെനിൻ ഒൻസ് ജബുവറിനെ മറികടന്ന് അവസാന നാലിെലത്തി. സ്കോർ- 6-4, 6-4.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.