ലണ്ടൻ: കോവിഡിെൻറ അവസാന രക്തസാക്ഷിയായി കഴിഞ്ഞ ദിവസം വിംബ്ൾഡൺ ടെന്നിസും റദ്ദാ ക്കപ്പെട്ടതോടെ ഗ്രാൻഡ്സ്ലാം മോഹങ്ങൾ അവസാനിക്കുമെന്ന ആധിയിൽ വെറ്ററൻ താരങ്ങൾ. പ ്രായമറിയിക്കാതെ റാക്കറ്റേന്തുന്ന ഇതിഹാസ താരങ്ങളായ റോജർ ഫെഡറർ, െസറീന വില്യംസ ് എന്നിവർക്കാണ് സീസൺ മുടങ്ങുന്നത് ആധിയേറ്റുന്നത്. രണ്ടാം ലോക യുദ്ധത്തിനുശേഷം ആ ദ്യമായാണ് വിംബ്ൾഡൺ മുടങ്ങുന്നത്.
ജൂലൈ പകുതി വരെ പ്രഫഷനൽ ടെന്നിസിലെ എല്ലാ മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഈ വർഷം ടൂർണമെൻറുകൾ നടക്കാൻ സാധ്യത വിരളമാണെന്ന് ആസ്േട്രലിയ ടെന്നിസ് മേധാവി ക്രെയ്ഗ് ടിലി പറയുന്നു. 20 ഗ്രാൻഡ്സ്ലാമുകൾ സ്വന്തം പേരിൽ കുറിച്ച ഫെഡ് എക്സ്പ്രസിന് പ്രായം 38 ആയി. 2018ൽ ആസ്ട്രേലിയൻ ഓപണിലാണ് അവസാനമായി സ്വിസ് താരം ഗ്രാൻഡ്സ്ലാം കിരീടമുയർത്തിയത്. കഴിഞ്ഞ വർഷം വിംബിൾഡൺ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരിൽ പതറി. ഈ വർഷം ആസ്ട്രേലിയൻ ഓപണിൽ സെമിയിൽ മടങ്ങിയിരുന്നു.
അടുത്ത ആഗസ്റ്റ് 31ന് ആരംഭിക്കുന്ന യു.എസ് ഓപണിലാണ് ഇനി താരത്തിന് പ്രതീക്ഷ. പക്ഷേ, അന്ന് മത്സരം നടക്കുമെന്ന് ഒരുറപ്പുമില്ല. അതുകഴിഞ്ഞ് ഫ്രഞ്ച് ഓപൺ വരുന്നുണ്ടെങ്കിലും കളിമൺ കോർട്ടിൽ ഫെഡറർ പൊതുവേ വലിയ റെക്കോഡുകൾ കുറിച്ചിട്ടില്ല. ഒരു വർഷംകൂടി മുൻനിര ടെന്നിസിൽ റാക്കറ്റേന്താൻ താരത്തിനാകുമോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണെന്ന് ആസ്ട്രേലിയൻ താരം ടോഡ് വുഡ്ബ്രിജ് പറയുന്നു.
അതിനെക്കാൾ മോശമാണ് 39കാരിയായ സെറീനക്ക് കാര്യങ്ങൾ. കഴിഞ്ഞ വർഷം വിംബ്ൾഡൺ ഫൈനലിലെത്തിയ താരം 23 ഗ്രാൻഡ്സ്ലാം നേട്ടങ്ങളുമായി റെക്കോഡിനരികെയാണ്. നിലവിലെ സാഹചര്യത്തിൽ പക്ഷേ, ഒന്നുകൂടി നേടി റെക്കോഡ് തൊടാൻ സാധ്യത വിരളം. 2017ൽ മകൾ ഒളിമ്പിയക്ക് ജന്മം നൽകിയ ശേഷം നാലു തവണ ഫൈനൽ കണ്ടെങ്കിലും ജയം മാത്രം വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.