കേപ്ടൗൺ: റോജർ ഫെഡററും റാഫേൽ നദാലും ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏറ്റുമുട്ടുംമുേമ്പ സംഘാടകർ ഒന്നേ പറഞ്ഞുള്ളൂ. റെക്കോഡ് ജനക്കൂട്ടമെത്തും. വാക്ക് അക്ഷരംപ്രതി ശരിയായി. ഫെഡറർ ഫൗണ്ടേഷൻ ചാരിറ്റി മത്സരത്തിനെത്തിയത് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം (51,954 പേർ). കഴിഞ്ഞ നവംബറിൽ മെക്സികോ സിറ്റിയിൽ ഫെഡററും അലക്സാണ്ടർ സ്വരേവും തമ്മിൽ നടന്ന മത്സരത്തിനെത്തിയ കാണികളുടെ റെക്കോഡാണ് (42,517) തകർന്നത്.
ആറ് ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിനായി സംഘടിപ്പിച്ച ‘മാച്ച് ഇൻ ആഫ്രിക്ക’ പ്രദർശന മത്സരം വഴി 35 ലക്ഷം ഡോളർ (25 കോടി രൂപ) കണ്ടെത്തി. ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമെന്നായിരുന്നു ഫെഡററുടെ പ്രതികരണം.
ദക്ഷിണാഫ്രിക്കക്കാരി കൂടിയായ അമ്മ ലിനെറ്റ് ഫെഡററിനൊപ്പമായിരുന്നു ഫെഡറർ എത്തിയത്. നദാലിനെതിരെ 6-4, 3-6, 6-3 സ്കോറിന് ഫെഡറർ ജയിച്ചു. ഡബ്ൾസിൽ ഫെഡററിന് കൂട്ടായി ബിൽഗേറ്റ്സും, നദാലിന് കൂട്ടായി ദക്ഷിണാഫ്രിക്കൻ ഹാസ്യതാരം ട്രെവർ നോഹുമാണ് കോർട്ടിലിറങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ കായിക, ചലച്ചിത്ര താരങ്ങളും വി.വി.ഐ.പികളും അണിനിരന്നതായിരുന്നു ഗാലറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.