പാരിസ്: ഇറ്റലിയുടെ അൺസീഡ് താരം മാർകോ സെചിനാറ്റോയുടെ അട്ടിമറിയിൽ മുൻ ചാമ്പ്യൻ നൊവാക് ദ്യോകോവിചിന് അടിതെറ്റി. മൂന്നര മണിക്കൂർ നീണ്ട മാരത്തൺ പോരാട്ടത്തിെൻറ നാലാം സെറ്റിലെ ടൈബ്രേക്കറിലായിരുന്നു സെചിനാറ്റോയുടെ അട്ടിമറി. സ്കോർ 6-3, 7-6, 1-6, 7-6. ടൈബ്രേക്കറിൽ 13-11നാണ് 72ാം നമ്പർ താരം കളി ജയിച്ചത്. സെമിയിൽ ഡൊമിനിക് തീമാണ് എതിരാളി. 2016ൽ ഒത്തുകളിയെ തുടർന്ന് 18 മാസം വിലക്ക് നേരിട്ട സെചിനാറ്റോയുടെ ഉജ്വലമായ തിരിച്ചുവരവിനാണ് റൊളാങ് ഗാരോ വേദിയായത്.
ജർമനിയുടെ രണ്ടാം സീഡ് അലക്സാണ്ടർ സ്വേരവിനെ മറികടന്നാണ് ഡൊമിനിക് തീം സെമിയിൽ കടന്നത്. സ്കോർ: 6-4, 6-2, 6-1. വനിതകളിൽ യു.എസിെൻറ െസ്ലാവെയ്ൻ സ്റ്റീഫൻസും മാഡിസൺ കീസും തമ്മിൽ സെമിയിൽ ഏറ്റുമുട്ടും. റഷ്യയുടെ ഡാരിയ കസാറ്റ്കിനയെയാണ് െസ്ലാവെയ്ൻ സ്റ്റീഫൺസ് വീഴ്ത്തിയത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.